ആശങ്ക വേണ്ട 
4 വ​ര്‍ഷ ബിരുദത്തില്‍ ; കോഴ്സ് യുജിസി മാനദണ്ഡങ്ങൾ പാലിച്ച്



തിരുവനന്തപുരം സംസ്ഥാനത്ത് അടുത്ത അധ്യയനവർഷംമുതൽ ആരംഭിക്കുന്ന നാലുവർഷ ബിരുദ കോഴ്സ് യുജിസി മാനദണ്ഡങ്ങൾ പാലിച്ചുള്ളത്. ദേശീയ വിദ്യാഭ്യാസ നയത്തിലും നാലുവർഷ ബിരുദമെന്ന ആശയമുണ്ട്. ദേശീയ വിദ്യാഭ്യാസനയ തീരുമാനപ്രകാരം നാലുവർഷത്തെ ബിരുദത്തിന് ചേരുന്നയൊരാൾക്ക് ആദ്യവർഷം കോഴ്സ് പൂർത്തിയാക്കിയാൽ സർട്ടിഫിക്കറ്റ് കോഴ്സ്, രണ്ടാം വർഷത്തിൽ ഡിപ്ലോമ, മൂന്നാം വർഷത്തിൽ ബിരുദം, നാലുവർഷം പൂർത്തിയാക്കുമ്പോൾ ഓണേഴ്സ് ബിരുദം എന്നിങ്ങനെയാണ്. ഇതിൽ‌നിന്ന് വ്യത്യസ്തമായി ഐശ്ചികവിഷയത്തിൽ കൂടുതൽ അറിവും തൊഴിൽ സാധ്യതയും ലഭ്യമാക്കിയുള്ള കോഴ്സാണ് സംസ്ഥാനം വിഭാവനം ചെയ്യുന്നത്. ​ഗവേഷണ, തൊഴിൽ തൽപ്പരർക്ക്‌ ഒരേപോലെ ഉതകുന്ന രീതിയിലുള്ള കരിക്കുലമാണ് തയ്യാറാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ക്യാമ്പസിൽ ആവശ്യമായ അടിസ്ഥാന സൗകര്യവികസനം കാലാനുസ-ൃതമായി നടപ്പാക്കും. താമസ സൗകര്യമടക്കമുള്ള സൗകര്യങ്ങൾക്ക്‌  സർക്കാർ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. കൂടാതെ അധ്യാപകർക്ക്   പരിശീലനവും  നൽകും. മുന്നൊരുക്കത്തോടെ മാത്രമേ നാലുവർഷ ബിരുദം ആരംഭിക്കുകയുള്ളൂ.  അടുത്ത അധ്യയന വർഷത്തിനകം നാലുവർഷ ബിരുദത്തിന്റെ സിലബസ് ആകുമോയെന്ന സംശയം കരിക്കുലം പരിഷ്കരണത്തിന്റെ മാത-ൃകാ രൂപരേഖയുണ്ടാക്കൽ ശിൽപ്പശാലയിൽ ഉയർന്നിരുന്നു. മാർച്ചോടെ കരിക്കുലം രൂപരേഖ തയ്യാറാക്കലും പൊതുചർച്ചയിൽനിന്നുള്ള ആശയങ്ങളും ഉൾക്കൊണ്ടാകും ബിരുദം ആരംഭിക്കുക.  നാലുവർഷ ബിരുദമെന്നത് പുതിയ സംവിധാനമല്ല. വിദേശ സർവകലാശാലകളിലടക്കം പിന്തുടരുന്നയൊന്നാണ്. വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിനു പോകുന്ന വിദ്യാർഥികൾ‌ നാലുവർഷ ബിരുദമില്ലാത്തതിന്റെ പോരായ്മയിലുണ്ടാകുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാലുവർഷ ബിരുദത്തിന്റെ പ്രായോ​ഗിക വശങ്ങളെക്കുറിച്ച് പഠനം നടത്തി,  വരുംവർഷം സംസ്ഥാനത്തെ സർവകലാശാലകളിൽ ആരംഭിക്കാൻ തീരുമാനിച്ചത്‌. Read on deshabhimani.com

Related News