504 രോഗികൾ 659 രോഗമുക്തി



കൊച്ചി ജില്ലയിൽ ചൊവ്വാഴ്ച 504 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. 333 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം. 162 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. എട്ട്‌ ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്‌. തൃക്കാക്കര (24), തൃപ്പൂണിത്തുറ (20), പള്ളുരുത്തി (20) എന്നിവിടങ്ങളിലാണ്‌ കൂടുതൽ രോഗികളുള്ളത്‌. 659 പേർ രോഗമുക്തി നേടി. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് 7959 പേർ ചികിത്സയിലുണ്ട്‌. 1966 പേരെക്കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1727 പേരെ ഒഴിവാക്കി. ആകെ 27,557 പേരാണ്‌ നിരീക്ഷണത്തിലുള്ളത്‌. ഇതിൽ 26,704 പേർ വീടുകളിലും 15 പേർ കോവിഡ് കെയർ സെന്ററുകളിലും 838 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 7011 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. Read on deshabhimani.com

Related News