മത്സ്യത്തൊഴിലാളി ജാഥയ്‌ക്ക്‌ ആവേശത്തുടക്കം



മഞ്ചേശ്വരം കൊല്ലം തങ്കശ്ശേരിയിൽ 13ന്‌ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംഘടിപ്പിക്കുന്ന മത്സ്യത്തൊഴിലാളി സംഗമത്തിന്റെ പ്രചാരണജാഥകളിൽ വടക്കൻമേഖലാ ജാഥ പ്രയാണം തുടങ്ങി. മഞ്ചേശ്വരം ഹൊസങ്കടിയിൽ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ ജെ മേഴ്സിക്കുട്ടി അമ്മ ഉദ്‌ഘാടനംചെയ്‌തു. ജാഥാലീഡർ  ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ കൂട്ടായി ബഷീർ പതാക ഏറ്റുവാങ്ങി. ഇന്ധന വിലവർധന കേന്ദ്രസർക്കാർ പിൻവലിക്കുക, മത്സ്യബന്ധനത്തിനാവശ്യമായ മണ്ണെണ്ണ അനുവദിക്കുക, മണ്ണെണ്ണക്കും ഡീസലിനും സബ്‌സിഡി അനുവദിക്കുക, മത്സ്യഫെഡിനെ തകർക്കാനുള്ള ഗൂഢാലോചന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ മത്സ്യതൊഴിലാളി സംഗമം. Read on deshabhimani.com

Related News