നിയന്ത്രണം കർശനമാക്കി കർണാടകം ; സർവീസുകൾ ക്രമീകരിച്ച്‌ കെഎസ്‌ആർടിസി



തിരുവനന്തപുരം കാസർകോട്‌ –-മംഗലാപുരം, കാസർകോട്‌ -–-സുള്ള്യ, കാസർകോട്‌ -–-പുത്തൂർ എന്നിവിടങ്ങളിലേക്ക്‌ നടത്തുന്ന സർവീസുകൾ ചൊവ്വാഴ്‌ച മുതൽ ഒരാഴ്ചത്തേക്ക് അതിർത്തിവരെ മാത്രമേ ഉണ്ടാകൂ എന്ന്‌ കെഎസ്‌ആർടിസി അറിയിച്ചു. ദക്ഷിണ കനറാ കലക്ടർ കേരളത്തിൽ നിന്നുള്ള ബസുകൾ ഒരാഴ്ച  കർണാടകത്തിലേക്ക് പ്രവേശിപ്പിക്കേണ്ടെന്ന്‌ ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിലാണിത്‌.  ബംഗളൂരുവിലേക്കുള്ള സർവീസുകൾ  നടത്തും. മുത്തങ്ങ, മാനന്തവാടി വഴിയാണ് നിലവിൽ ബം​ഗളൂരുവിലേക്ക് സർവീസ് നടത്തുന്നത്. തിരുവനന്തപുരം–- -ബം​ഗളൂരു റൂട്ടിൽ ഒരു സ്കാനിയ ബസും ബാക്കി 14 ഡീലക്സ്- എക്സ്പ്രസ് ബസുമാണ് സർവീസ് നടത്തുന്നത്. കേരളത്തിൽനിന്ന്‌ കർണാടകത്തിലേക്ക്‌ യാത്ര ചെയ്യുന്നവർ എത്തുന്നതിന്  72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ്‌  കരുതണം.  കേരളം–ബം​ഗളൂരൂ, മൈസൂരു തിരുവനന്തപുരം -–-ബം​ഗളൂരു (വൈകിട്ട്‌ 5), തിരുവനന്തപുരം–- -ബം​ഗളൂരു (വൈകിട്ട് 6.30), കണ്ണൂർ - –-ബം​ഗളൂരു (രാവിലെ 7.35), കണ്ണൂർ–ബം​ഗളൂരു  ( രാത്രി 9.30), തലശേരി–-ബം​ഗളൂരു (രാത്രി 8.16),  വടകര–-- ബം​ഗളൂരു ( രാത്രി 8), പയ്യന്നൂർ –- ബം​ഗളൂരു ( വൈകിട്ട് 6.01), കോഴിക്കോട് -–-ബം​ഗളൂരു (രാവിലെ 7 ), കോഴിക്കോട് –- ബം​ഗളൂരു ( രാവിലെ 8.34),  കോഴിക്കോട് -–-ബം​ഗളൂരു (രാവിലെ 10), കോഴിക്കോട് -–-ബം​ഗളൂരു (പകൽ 1.30), കോഴിക്കോട് -–- ബം​ഗളൂരു ( വൈകിട്ട് 6), കോഴിക്കോട്–-- ബം​ഗളൂരു ( രാത്രി 7.01 ), കോഴിക്കോട് –- ബം​ഗളൂരു (രാത്രി 8.01)  കോഴിക്കോട്–- - ബം​ഗളൂരു (രാത്രി 10.03),  കൽപ്പറ്റ -–-മൈസൂരു ( രാവിലെ 5), കോഴിക്കോട് -–-മൈസൂരു ( രാവിലെ 10.30 ), കോഴിക്കോട് -–-മൈസൂരു (പകൽ 11.15 ). ബം​ഗളൂരു– കേരളം   ബം​ഗളൂരു -–-കോഴിക്കോട് (രാവിലെ 8), ബം​ഗളൂരു–- കോഴിക്കോട് (രാവിലെ 10.03), ബം​ഗളൂരു–-കോഴിക്കോട് ( പകൽ 12), ബം​ഗളൂരു–- - കോഴിക്കോട് (പകൽ 2.03 ), ബം​ഗളൂരു–- കോഴിക്കോട് (രാത്രി 8), ബം​ഗളൂരു–- - കോഴിക്കോട് (രാത്രി 9.31), ബം​ഗളൂരു–-കോഴിക്കോട് ( രാത്രി 10.30), ബം​ഗളൂരു -–-കോഴിക്കോട് (രാത്രി 11), ബം​ഗളൂരു–-- തിരുവനന്തപും (പകൽ 3. 25), ബം​ഗളൂരു–- തിരുവനന്തപുരം(വൈകിട്ട് 6.30 ), ബം​ഗളൂരു–-- കണ്ണൂർ ( രാവിലെ 9), ബം​ഗളൂരു–-- കണ്ണൂർ ( രാത്രി 9.30), ബം​ഗളൂരു–-- തലശേരി ( രാത്രി 8.31), ബം​ഗളൂരു- വടകര ( രാത്രി 9.15),  മൈസൂരു–- - കൽപ്പറ്റ ( വൈകിട്ട് 5.45), മൈസൂരു–- - കോഴിക്കോട് ( രാവിലെ 9), മൈസൂരു -–-കോഴിക്കോട് (രാവിലെ 10.15), മൈസൂരു - –-കോഴിക്കോട് ( വൈകിട്ട് 5), ബം​ഗളൂരു -–-പയ്യന്നൂർ (രാത്രി 9). Read on deshabhimani.com

Related News