ഉചിത സമയത്ത് തീരുമാനം: ജോസ് കെ മാണി; ജോസിന്‌ ഗൂഢലക്ഷ്യമെന്ന്‌ ജോസഫ്‌



ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാവുമെന്ന് ജോസ് കെ മാണി. മുമ്പും പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. പി ജെ ജോസഫ് മൂന്ന് ദിവസം മുമ്പ് പറഞ്ഞതാണ്‌ യുഡിഎഫ്‌ ആവർത്തിച്ചത്. എൽഡിഎഫ് പ്രതികരണത്തിലും പ്രസ്താവനയിലും സന്തോഷമുണ്ട്. മുന്നണികളുമായി  ചർച്ചയോ ആലോചനയോ നടന്നിട്ടില്ല.  യുഡിഎഫിൽനിന്ന്‌ പുറത്തുപോയാലും യുപിഎയുടെ ഭാഗമാണ്. ചെറിയൊരു ലോക്കൽ ബോഡിയുടെ പേരിൽ കെ എം മാണിയുടെ പാർടിയെ പുറത്താക്കിയത് അനീതിയാണ്‌. പ്രശ്‌നം വീർപ്പിച്ച്‌ വലുതാക്കി നീതികേട്‌ കാട്ടുകയായിരുന്നെന്നും  ജോസ് കെ മാണി പറഞ്ഞു. ജോസിന്‌ ഗൂഢലക്ഷ്യമെന്ന്‌ ജോസഫ്‌ ജോസ്‌ കെ മാണി യുഡിഎഫിൽനിന്ന്‌ പുറത്തുപോയത്‌ ഗൂഢലക്ഷ്യത്തോടെയാണെന്ന്‌ പി ജെ ജോസഫ്‌. ജോസിന്റെ നിലപാട്‌ ചില ധാരണകൾക്ക്‌ വേണ്ടിയായിരുന്നു.യുഡിഎഫ്‌ നിർദേശം പാലിക്കാത്തവർക്ക്‌ മുന്നണിയിൽ തുടരാനാകില്ല. കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവയ്‌ക്കില്ലെന്നും ഇനി ചർച്ചയ്‌ക്കില്ലെന്നും ജോസ്‌ പറഞ്ഞിട്ടുണ്ട്‌. എത്ര സീറ്റിൽ മത്സരിച്ചാലും അവർ ജയിക്കില്ല. ജോസ്‌ വിഭാഗത്തിന്റെ അടിത്തറ പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്‌. കോട്ടയം, പത്തനംതിട്ട ജില്ലകളിൽനിന്ന്‌ കൂടുതൽ പ്രവർത്തകർ രാജിവച്ച്‌ തങ്ങളോടൊപ്പം എത്തും. ജോസ്‌ നല്ല കുട്ടിയാകാൻ തീരുമാനിച്ചു വന്നാൽ എടുക്കാം. കോട്ടയം ജില്ലാ പഞ്ചായത്തിലെ നിലപാടിൽ വിട്ടുവീഴ്‌ചയില്ലെന്നും ജോസഫ്‌ പറഞ്ഞു. Read on deshabhimani.com

Related News