സ്‌നേഹസമ്മാനങ്ങളുമായി ഡിവൈഎഫ്‌ഐ



കവളങ്ങാട് അക്ഷരവെളിച്ചത്തിലേക്കുള്ള ആദ്യചുവടുകൾ വയ്‌ക്കുന്ന കുരുന്നുകൾക്ക്‌ സ്‌നേഹസമ്മാനങ്ങളുമായി ഡിവൈഎഫ്‌ഐ പ്രവർത്തകരെത്തി. തലക്കോട് ഗവ. യുപി സ്‌കൂളിലെ എൽകെജി കുരുന്നുകൾക്കാണ്‌ ഡിവൈഎഫ്‌ഐ തലക്കോട് മേഖലാ കമ്മിറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തത്‌. മേഖലാ സെക്രട്ടറി ബേസിൽ മാത്യൂസ്, മേഖലാ പ്രസിഡന്റ് അഖിൽ കുഞ്ഞുമോൻ എന്നിവർ പഠനോപകരണങ്ങൾ കൈമാറി. പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾക്ക് ഡിവൈഎഫ്‌ഐ അടിവാട് ഈസ്റ്റ് യൂണിറ്റ്‌ പഠനോപകരണങ്ങൾ നൽകി. റൈഷാൻ കിഴക്കേൽ, എൽദോസ് ലോമി, പി എ ഷഹബാസ് എന്നിവർ പഠനോപകരണങ്ങൾ നൽകി. എസ്എഫ്‌ഐ പ്രവർത്തകർ സ്‌കൂളുകളിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തു. Read on deshabhimani.com

Related News