അഭിമന്യു പുരസ്‌കാരം 
ഇരമല്ലിക്കര കോളേജിന്‌ സമ്മാനിച്ചു



ചെങ്ങന്നൂർ മികച്ച കലാലയ യൂണിയന്‌ രക്തസാക്ഷി അഭിമന്യുവിന്റെ പേരിൽ എകെപിസിടിഎ ഏർപ്പെടുത്തിയ പുരസ്‌കാരം ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഇരമല്ലിക്കര ശ്രീഅയ്യപ്പ ദേവസ്വം ബോർഡ് കോളേജിന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമ്മാനിച്ചു. വണ്ടിമല ദേവസ്ഥാനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോളേജ് യൂണിയനുവേണ്ടി അംഗങ്ങളായ അൻസിത മധു, എസ് അംജിത്ത്, എം അഖിൽ എന്നിവർ ഏറ്റുവാങ്ങി. സജി ചെറിയാൻ എംഎൽഎ അധ്യക്ഷനായി. വനിത വിദ്യാർഥി നേതാക്കളെ ഉൾപ്പെടെ എസ്എഫ്ഐ പ്രവർത്തകർക്കുനേരെ ഭീകരാക്രമണം നേരിട്ട് ത്യാഗപൂർണമായ പ്രവർത്തനത്തിലൂടെയാണ് ഇരമല്ലിക്കര കോളേജ് യൂണിയൻ എസ്എഫ്ഐ നേടിയത്. വെബ്‌സൈറ്റ് ലിങ്ക് ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം ചെയ്‌തു. എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫ. ജോജി അലക്‌സ്‌ ആമുഖ പ്രഭാഷണം നടത്തി. അഭിമന്യുവിന്റെ അമ്മ ഭൂപതി, സഹോദരൻ  പരിജിത്ത് എന്നിവരെ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ആദരിച്ചു. കോളേജ് യൂണിയനുകൾക്കുള്ള മാർഗരേഖ എകെപിസിടിഎ സംസ്ഥാന സെക്രട്ടറി ഡോ. ടി ആർ മനോജ് അവതരിപ്പിച്ചു. ശിൽപ്പി ഉണ്ണി കാനായിയെ വൈസ്‌ പ്രസിഡന്റ്‌ ഡോ. അജയകുമാർ ആദരിച്ചു. എകെപിസിടിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സി പത്മനാഭൻ സ്വാഗതവും ജില്ല സെക്രട്ടറി ഡോ. എസ് ആർ രാജീവ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News