കെടിയു വിസി : അപ്പീൽ പോകേണ്ട സാഹചര്യം : പി രാജീവ്‌



തിരുവനന്തപുരം സാങ്കേതിക സർവകലാശാല വിസി കേസിലെ ഹൈക്കോടതി വിധി അസാധാരണമെന്നും അപ്പീൽ പോകേണ്ട സാഹചര്യമാണുള്ളതെന്നും നിയമമന്ത്രി പി രാജീവ്‌ പറഞ്ഞു. വിധിപ്പകർപ്പ്‌ ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കും. യുജിസി നിയമവും സംസ്ഥാന നിയമവും തമ്മിൽ വൈരുധ്യമുണ്ടെങ്കിൽ യുജിസിയുടേതാണ്‌ നിൽക്കുക എന്നാണ്‌ സുപ്രീംകോടതി വിധി. അല്ലാത്തിടത്ത്‌ സംസ്ഥാന നിയമമാണ്‌ ബാധകം.  ആർക്കാണ്‌ വിസിയുടെ ചുമതല നൽകുക എന്നതിൽ യുജിസി ഒന്നും പറയാത്തതിനാൽ സംസ്ഥാന നിയമമാണ്‌ നിലനിൽക്കുക. സംസ്ഥാനങ്ങൾക്കുള്ള ഭരണഘടനാപരമായ അധികാരത്തെ പരിമിതപ്പെടുത്തുന്നതാണ്‌ ഹൈക്കോടതി നിരീക്ഷണം. മുസ്ലിംപേര്‌ കേൾക്കുമ്പോൾ രാജ്യദ്രോഹിയെന്നു പറയുന്ന അവസ്ഥയിലേക്ക്‌ പുരോഹിതൻതന്നെ എത്തി. നാടിനെ ഭിന്നിപ്പിക്കാനുള്ള ആസൂത്രിതശ്രമം ആ പ്രതികരണത്തിലുണ്ട്‌. ഇത്‌ സഭയുടെ അഭിപ്രായമായി കരുതുന്നില്ല. കക്ഷിരാഷ്ട്രീയത്തിന്‌ അതീതമായി എല്ലാവരും അപലപിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട്‌ പ്രതികരിച്ചു. Read on deshabhimani.com

Related News