ചുറ്റുമതിൽ നശിപ്പിച്ച സംഭവം : വാളകം പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ എൽഡിഎഫ് മാർച്ച്



മൂവാറ്റുപുഴ വാളകം പഞ്ചായത്തിലെ അമ്പലംപടിയിൽ പട്ടികജാതി സാംസ്കാരികനിലയത്തിന്റെ ഭാഗങ്ങളും ചുറ്റുമതിലും നശിപ്പിച്ചതിനെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനുമുന്നിലേക്ക് മാർച്ച്‌  നടത്തി. കെട്ടിടഭാഗങ്ങൾ പൊളിച്ച് അനധികൃത നിർമാണം നടത്തിയവർക്കെതിരെയും കൂട്ടുനിന്ന പഞ്ചായത്ത് ഭരണസമിതിയിലെ കോൺഗ്രസ്–- - ബിജെപി കൂട്ടുകെട്ടിനെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. ധർണ സിപിഐ എം ഏരിയ കമ്മിറ്റി അംഗം സജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പി എം മനോജ് അധ്യക്ഷനായി. വിന്‍സെന്‍ ഇല്ലിക്കൻ, സാബു ജോസഫ്, ടി എം ജോയി, ശാന്ത ബാബു, ടി എം കുര്യന്‍, പി എം മദനന്‍, പി പി മത്തായി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റിയുടെയും പട്ടികജാതി വികസനവകുപ്പിന്റെയും അനുവാദമില്ലാതെ റോഡിന് വീതികൂട്ടാനാണ് വ്യക്തി സാംസ്കാരികനിലയത്തിന്റെ ഭാഗങ്ങളും മതിലും നശിപ്പിച്ചത്. അമ്പലംപടിയിൽനിന്ന് വടക്കേക്കര മലയിലേക്കുള്ള റോഡിനുസമീപമാണ് സാംസ്കാരികനിലയം. ഇതിന് ചേർന്നാണ് റോഡിൽ അനധികൃത നിർമാണം. സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി പണികൾ നിർത്തിവച്ചെങ്കിലും കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ല. ഇതിനെതിരെ വകുപ്പുമന്ത്രിക്കും ഉന്നതോദ്യോഗസ്ഥർക്കും എൽഡിഎഫ് പരാതി നൽകി. Read on deshabhimani.com

Related News