ആന്റിജൻ പരിശോധന കൂടുതൽ ലാബിലേക്ക്‌



അക്രെഡിറ്റേഷൻ ഇല്ലാത്ത സ്വകാര്യ ആശുപത്രികളിലും ലാബുകളിലും കോവിഡ്‌ ആന്റിജൻ പരിശോധനയ്‌ക്ക്‌ അനുമതി. എൻഎബിഎച്ച്‌ അക്രെഡിറ്റേഷനുള്ള ആശുപത്രികൾക്കും എൻഎബിഎൽ അനുമതിയുള്ള ലാബുകൾക്കും മാത്രമാണ്‌ ഇതുവരെ പരിശോധനയ്‌ക്ക്‌ അനുമതി‌. സ്വകാര്യമേഖലയിൽ കൂടുതൽ പരിശോധന അനുവദിക്കണമെന്ന്‌ ഐസിഎംആർ നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ്‌ പുതിയ തീരുമാനം. കർശനമായ അണുബാധാനിയന്ത്രണ മാർഗരേഖയും മാലിന്യ സംസ്‌കരണ സംവിധാനവുമുള്ള ആശുപത്രികൾക്കും ലാബുകൾക്കുമാണ്‌  അനുമതി; ഫീസ്‌ 625 രൂപ.  നിലവിൽ  58 ലാബ്‌ നിലവിൽ  58 ലാബിലാണ്‌ പരിശോധനയുള്ളത്‌.  ഇതിൽ 27 എണ്ണം സർക്കാരും 31 എണ്ണം സ്വകാര്യ ലാബുമാണ്‌‌. ജനുവരി 30ന്‌ ആദ്യമായി രോഗം സ്ഥിരീകരിച്ചപ്പോൾ ആലപ്പുഴ എൻഐവി ലാബിൽ മാത്രമായിരുന്നു പരിശോധന. പിന്നീട്‌ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്‌ മെഡിക്കൽ കോളേജുകളിലെ ലാബുകൾക്കും ഐസിഎംആർ അനുമതി ലഭ്യമായി. രോഗികളുടെ വർധനയനുസരിച്ച്‌ ആരോഗ്യ വകുപ്പിന്റെ തുടർ ഇടപെടലിന്റെ ഫലമായി 58 ലാബിന്‌ അനുമതി കിട്ടി.ആദ്യം പിസിആർ ടെസ്റ്റ് മാത്രമാണുണ്ടായിരുന്നത് ഇപ്പോൾ ആന്റിബോഡി, ആന്റിജൻ, ട്രൂനാറ്റ്, ജീൻ എക്സ്പർട്ട്, ആന്റിജൻ ഇമ്യൂണോ അസേ ടെസ്റ്റുകളും നടക്കുന്നു.   Read on deshabhimani.com

Related News