പുതിയ വിദ്യാഭ്യാസനയം ഭാവി അപകടത്തിലാക്കും: എസ്‌ ആർ പി



പുതിയ വിദ്യാഭ്യാസനയം നാടിന്റെയും തലമുറയുടെയും ഭാവി അപകടത്തിലാക്കുമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള പറഞ്ഞു. സമ്പന്നർക്കുമാത്രമായി  വിദ്യാഭ്യാസം പരിമിതപ്പെടുന്ന അവസ്ഥയാകും. കച്ചവടക്കാരുടെ സർവാധിപത്യമാകും ഉണ്ടാവുക. ചുമതലകളിൽനിന്ന്‌‌ സർക്കാർ പിന്മാറുകയാണ്‌. വർഗീയത കുത്തിനിറയ്‌ക്കുന്ന ഈ നയം ഒരു ചർച്ചയുമില്ലാതെയാണ്‌‌ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്‌. ഇതിനെതിരെ‌ ശക്തമായ ബഹുജന പ്രതിഷേധം വളർത്താൻ സിപിഐ എം നേതൃത്വം നൽകുമെന്നും എസ്‌ ആർ പി പറഞ്ഞു. Read on deshabhimani.com

Related News