ആൻ മരിയക്ക് അടിയന്തിര ചികിത്സ;ആശുപത്രിയിലേക്ക് വഴിയൊരുക്കാൻ സഹകരിക്കണമെന്ന് അഭ്യർഥന



കൊച്ചി> കട്ടപ്പനയില്‍ വച്ച് ഹൃദയാഘാതമുണ്ടായ പതിനേഴുകാരി ആന്‍മരിയ ജോയ് എന്ന കുട്ടിക്ക് അടിയന്തര ചികിത്സ നൽകുന്നതിനായി  കൊച്ചിയിലെത്തിക്കാൻ യാത്രാ ക്രമീകരണമൊരുക്കി സഹകരിക്കാൻ അഭ്യർഥിച്ച് മന്ത്രി റോഷി അഗസ്റ്റിൻ.  കുട്ടിയെ  കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്ന് എറണാകുളം അമൃതാ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോവുകയാണെന്നും എത്രയും വേഗത്തില്‍ കുട്ടിയെ അമൃതയില്‍ എത്തിക്കുന്നതിനായി ട്രാഫിക് നിയന്ത്രിച്ച് വഴിയൊരുക്കുവാൻ പൊലീസിനോട് സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.  KL 06 H 9844 നമ്പരിലുള്ള കട്ടപ്പന സര്‍വീസ് ബാങ്ക് ആംബുലന്‍സിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. കട്ടപ്പനയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് ചെറുതോണി - തൊടുപുഴ - മുവാറ്റുപുഴ - വൈറ്റില വഴി അമൃത ആശുപത്രിയില്‍ എത്താനാണ് പദ്ധതി. ട്രാഫിക് നിയന്ത്രിച്ച് ആംബുലന്‍സിന് വഴിയൊരുക്കാന്‍ പൊലീസ് രംഗത്തുണ്ട്. ആംബുലന്‍സ് പോകുന്ന റൂട്ടിലെ യാത്രക്കാര്‍ ഇതൊരു അറിയിപ്പായി കണ്ട് ആംബുലന്‍സിന് വഴിയൊരുക്കണമെന്നും പോസ്റ്റിൽ പറയുന്നു. Read on deshabhimani.com

Related News