യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥത ; കല്ലൂർക്കാട് പഞ്ചായത്ത് ഓഫീസിലേക്ക്‌ എൽഡിഎഫ് മാർച്ച് നടത്തി



മൂവാറ്റുപുഴ കല്ലൂർക്കാട് പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയുടെ  കെടുകാര്യസ്ഥതയ്ക്കും ഭരണസ്തംഭനത്തിനുമെതിരെ എൽഡിഎഫ് കല്ലൂർക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജനമാർച്ചും ധർണയും നടത്തി. പഞ്ചായത്തിൽ വികസനപ്രവർത്തനങ്ങൾ നടത്താതിരിക്കുകയും സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ ജനങ്ങൾക്ക് വേണ്ടത്ര പ്രയോജനപ്പെടുത്തുന്നുമില്ല. ഭരണസമിതിയുടെ കൂട്ടുത്തരവാദിത്വമില്ലായ്മയും ഭരണസ്തംഭനവും വികസനത്തെ ബാധിച്ചതിനെതിരെയായിരുന്നു സമരം. പഞ്ചായത്ത് ഓഫീസിനുമുന്നിൽ നടത്തിയ ധർണ സിപിഐ എം മണ്ഡലം സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ ബേബി അഗസ്റ്റ്യൻ അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി ടി പ്രസാദ്, ഏരിയ കമ്മിറ്റി അംഗം എം ആർ പ്രഭാകരൻ, എൻസിപി നിയോജക മണ്ഡലം പ്രസിഡന്റ്‌ വിൽസൺ നെടുങ്കല്ലേൽ, ജോയി തോമസ്, കെ കെ ജയേഷ്, കെ കെ അനിൽകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News