പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനത്തിന്‌ തുടക്കം ; പ്രതിനിധി സമ്മേളനം ഇന്ന്‌



പിറവം കേരള സ്‌റ്റേറ്റ്‌ സർവീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ (കെഎസ്എസ്‌പിയു) ജില്ലാ സമ്മേളനത്തിന് പിറവത്ത് തുടക്കമായി. ‘ഭരണഘടന നേരിടുന്ന വെല്ലുവിളികൾ’ വിഷയത്തിൽ സെമിനാർ അഡ്വ. വി കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ പി സലിം അധ്യക്ഷനായി. യൂണിയൻ സംസ്ഥാന സെക്രട്ടറി വിജയ് സിങ്‌, സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി മുരളീധരൻ, ജില്ലാ പ്രസിഡന്റ്‌ ബി വി അഗസ്റ്റിൻ, സെക്രട്ടറി കെ മോഹനൻ, സി കെ ഗിരി, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി ബി രതീഷ്, നഗരസഭാധ്യക്ഷ ഏലിയാമ്മ ഫിലിപ്, സി ടി ഉലഹന്നാൻ, എം കുര്യാക്കോസ്, പി വി ജോസഫ്, കെ വി രാജു, കെ പി രതീശൻ, എൽ മാഗി, കെ എം തോമസ് തുടങ്ങിയവർ സംസാരിച്ചു. പിറവം വലിയപള്ളി ഹാളിൽനിന്ന്‌ ടൗണിലേക്ക് വിളംബരജാഥയുണ്ടായി. സമ്മേളനം ശനി രാവിലെ 10ന് അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ ബി  വി അഗസ്റ്റിൻ അധ്യക്ഷനാകും. പ്രൊഫ. കുഞ്ഞിക്കൃഷ്ണമേനോൻ അനുസ്മരണവും പുരസ്കാര വിതരണവും സംസ്ഥാന വൈസ് പ്രസിഡന്റ് വി മുരളീധരൻ നിർവഹിക്കും.12 മുതൽ പ്രതിനിധി സമ്മേളനം, സംഘടനാരേഖ, പ്രവർത്തന റിപ്പോർട്ട്, കണക്ക് എന്നിവയുടെ അവതരണം, ആദരിക്കൽ, ചർച്ച, തെരഞ്ഞെടുപ്പ് എന്നിവ നടക്കും. 170 വനിതകൾ ഉൾപ്പെടെ 825 പ്രതിനിധികൾ പങ്കെടുക്കും. Read on deshabhimani.com

Related News