എന്റെ കേരളം: കലാജാഥയ്ക്ക് വരവേൽപ്പ്



കൊച്ചി എന്റെ കേരളം പ്രദർശന വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ  പ്രചാരണാർഥം നാടൻപാട്ട് കലാജാഥ പര്യടനം നടത്തി. നാടൻപാട്ട്  സംഘം ഇടപ്പള്ളി ടോൾ ജങ്‌ഷനിൽ സംഘടിപ്പിച്ച പരിപാടിക്ക് ഉജ്വല വരവേൽപ്പാണ്  നൽകിയത്.  പോയ കാലത്തിന്റെ ഓർമ പുതുക്കുന്ന ഓരോ നാടൻപാട്ടിനും പ്രായഭേദമന്യേ ആളുകൾ ചുവടുവച്ചു. കുസാറ്റ്‌, എച്ച്എംടി ജങ്‌ഷൻ, പാതാളം, ആലുവ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും വെള്ളിയാഴ്ച ജാഥ പര്യടനം നടത്തി. ജില്ലയിൽ സർക്കാർ നടത്തിയ വിവിധ വികസനപ്രവർത്തനങ്ങളും സർക്കാർ പദ്ധതികളും സംബന്ധിച്ച് വിവരങ്ങൾ ഉൾക്കൊള്ളിച്ച വീഡിയോ പ്രദർശന വാഹനവും സംഘത്തിനൊപ്പം ഉണ്ടായിരുന്നു. Read on deshabhimani.com

Related News