രോഗം വന്നത്‌ സമ്പർക്കത്തിലൂടെയെന്ന്‌ സംശയം, അനാവശ്യശങ്ക വേണ്ട : മന്ത്രി ശൈലജ



കോവിഡ്‌–-19 ബാധിതനായി മരണമടഞ്ഞ പോത്തൻകോട്‌ സ്വദേശിക്ക്‌ രോഗം വന്നത്‌ സമ്പർക്കത്തിലൂടെയെന്ന്‌  സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഗൾഫിൽനിന്ന്‌ വന്ന മകനുമായും മറ്റും അബ്ദുൾ അസീസ്‌ സംസാരിച്ചിരുന്നതായി വിവരമുണ്ട്. വൈറസ്‌ ശരീരത്തിൽ എത്തിയാൽ പടരാൻ 27 ദിവസംവരെ എടുത്തേക്കാം. മെഡിക്കൽ കോളേജിലെത്തിച്ചപ്പോൾ അദ്ദേഹത്തിന്‌ സംസാരിക്കാൻ ബുദ്ധിമുട്ടുള്ള അവസ്ഥയായിരുന്നു. അതിനാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ബന്ധുക്കളിൽനിന്ന്‌ വിവരം ശേഖരിക്കാൻ ശ്രമിക്കുന്നു. സമൂഹവ്യാപന സാധ്യത സംബന്ധിച്ച്‌ അനാവശ്യ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത്‌ രോഗം വന്ന്‌ മരിച്ച രണ്ടുപേരും ഹൃദ്രോഗികളും പ്രായാധിക്യമുള്ളവരുമായിരുന്നു. മറ്റ്‌ രോഗങ്ങളും ഉണ്ടായിരുന്നു. മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് എല്ലാ കോവിഡ് രോ​ഗികളെയും ചികിത്സിക്കുന്നത്‌. ഇരുവരെയും രക്ഷിക്കാൻ കഴിവതും ശ്രമിച്ചെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News