ശബരിമല വിമാനത്താവളം : പാരിസ്ഥിതികാഘാത പഠനം 
6 മാസത്തിനുള്ളിൽ



തിരുവനന്തപുരം‌ ശബരിമലയിലെ നിർദിഷ്ട വിമാനത്താവളത്തിന്റെ പാരിസ്ഥിതികാഘാത പഠനം ആറു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പദ്ധതിപ്രദേശത്ത് നടത്തിയ ജിയോ ടെക്നിക്കൽ പഠനത്തിൽ സ്ഥലം വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയം, ഡിജിസിഎ, എയർപോർ‌ട്ട് അതോറിറ്റി  ഓഫ് ഇന്ത്യ എന്നിവ ആവശ്യപ്പെട്ട വിവരങ്ങൾ കെഎസ്ഐഡിസി നൽകി. മന്ത്രാലയത്തിൽനിന്ന് ഉടൻ സൈറ്റ് ക്ലിയറൻസ് ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ചെറുവള്ളി എസ്റ്റേറ്റിലും സമീപത്തുമായി 2570 ഏക്കറിലാണ് വിമാനത്താവളം സ്ഥാപിക്കുക.   Read on deshabhimani.com

Related News