കെടിയുവിനെ തകര്‍ക്കാന്‍ ​ഗവര്‍ണറെ കൂട്ടുപിടിച്ച് വിസി ; ഗവർണർക്ക്‌ അധികാരമില്ലാത്ത വിഷയങ്ങളിൽപ്പോലും ​
 അദ്ദേഹത്തിന്റെ തീരുമാനം തേടുന്നു



തിരുവനന്തപുരം സിൻഡിക്കറ്റിന്റെയും ബോർഡ് ഓഫ് ​ഗവർണേഴ്സിന്റെയും തീരുമാനങ്ങൾ വൈകിപ്പിക്കാനുള്ള നീക്കത്തിന് ചാൻസലർ കൂടിയായ ​​ഗവർണറുടെ സഹായം തേടി സാങ്കേതിക സർ‌വകലാശാല വി സി  ഡോ. സിസ തോമസ്.  ​ഗവർണർക്ക്‌ അധികാര മില്ലാത്ത  വിഷയങ്ങളിൽപ്പോലും ​അദ്ദേഹത്തിന്റെ തീരുമാനം തേടുന്നത്‌   അക്കാദമിക പ്രവർത്തനങ്ങളെയടക്കം തടസ്സപ്പെടുത്തുന്നു.  ബിരുദ സർട്ടിഫിക്കറ്റ് വിതരണം, പിഎച്ച്ഡി സർട്ടിഫിക്കറ്റുകൾ, ധനവിഭാ​ഗത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് എന്നിവയുടെ ഉത്തരവ് ഇതുവരെയും വിസി പുറത്തിറക്കിയിട്ടില്ല. ആ​ഗസ്തിൽ അടുത്ത അധ്യയനവർഷം തുടങ്ങാനിരിക്കെ ബോർ‌ഡ് ഓഫ് സ്റ്റഡീസിന്റെ കാലാവധി കഴിഞ്ഞിട്ടും പുതിയ ബോർഡ് രൂപീകരണത്തിന് നിർദേശം നൽകിയിട്ടില്ല. പ്ലാൻ ഫണ്ടിന്റെ വിനിയോ​ഗവും റീ അപ്രോപ്രിയേഷനും അം​ഗീകരിക്കാത്തതിനാൽ തുക നഷ്ടപ്പെട്ടേക്കാം. പുതിയ ബജറ്റിന്റെ ആലോചനായോ​ഗങ്ങൾക്കും വിസി തയ്യാറായിട്ടില്ല.  ബോർഡ് ഓഫ് ​ഗവർണേഴ്സ്, സിൻഡിക്കറ്റ് തുടങ്ങിയവ  എടുക്കുന്ന തീരുമാനങ്ങൾ വി സി  നടപ്പാക്കണമെന്നാണ്‌  കെടിയു ആക്ട്‌.   സർവകലാശാലയെ സംബന്ധിക്കുന്ന വിഷയങ്ങളിലെ അന്വേഷണത്തിനും ജീവനക്കാരുടെ സ്ഥലംമാറ്റത്തിനും സിൻഡിക്കറ്റിന്റെ അം​ഗീകാരം വേണമെന്നും  ആക്ടിലുണ്ട്.  സർവകലാശാലയുടെ പ്രവർത്തനങ്ങൾ സു​ഗമമാക്കാൻ കമ്മിറ്റികളെ നിയമിച്ച്‌ അവയ്ക്ക് അധികാരങ്ങളും ചുമതലകളും കർത്തവ്യങ്ങളും ഏൽപ്പിച്ചുകൊടുക്കാനുള്ള അധികാരം ബോർഡ് ഓഫ് ​ഗവർണേഴ്സിനാണ്. സർവകലാശാലയിലെ അക്കാദമിക, സഹകരണ പരിപാടികൾ പുനഃപരിശോധിക്കാനും അവയിൽ ഉചിതമായി തീരുമാനമെടുക്കാനും  അധികാരമുണ്ട്‌.  ഈ ചുമതലകൾ നിർവഹിച്ചതിനാണ്‌   വിസി,  ഗവർണർക്ക് പരാതി നൽകിയത്.   Read on deshabhimani.com

Related News