സംവരണം നിലനിർത്തണം

പട്ടികജാതി ക്ഷേമസമിതി കൊടക്കാട് പോസ്റ്റ്‌ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ജില്ലാ പ്രസിഡന്റ്‌ പി ജഗദീശൻ ഉദ്ഘാടനം ചെയ്യുന്നു


കാസർകോട്‌ ജാതി സംവരണം നിലനിർത്തുക, സ്വകാര്യമേഖലയിൽ സംവരണം അനുവദിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച്‌ പട്ടികജാത ക്ഷേമസമിതി ജില്ലയിലെ വിവിധ കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.  പൈവളികെ പോസ്റ്റ്‌ ഓഫീസിലേക്ക് നടത്തിയ മാർച്ച്‌ ജില്ലാ സെക്രട്ടറി ബി എം പ്രദീപ്‌ ഉദ്ഘാടനം ചെയ്തു. രാജീവി കളിയൂർ അധ്യക്ഷനായി. എൻ രാമചന്ദ്രൻ സംസാരിച്ചു. കെ  പ്രവീൺ സ്വാഗതം പറഞ്ഞു. കൊടക്കാട് ജില്ലാ പ്രസിഡന്റ്‌ പി ജഗദീശൻ ഉദ്ഘാടനം ചെയ്തു. പി ശ്യാമള, പി പി രാധ എന്നിവർ സംസാരിച്ചു. കെ ഭാസ്കരൻ അധ്യക്ഷനായി. ഒരിയര മാധവൻ സ്വാഗതം പറഞ്ഞു. ബോവിക്കാനത്ത്‌ സിപിഐ എം കാറഡുക്ക ഏരിയ സെക്രട്ടറി എം മാധവൻ ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ കൊറക്കാനാ അധ്യക്ഷനായി. റോഷൻ, എ കെ കുശലൻ, ചന്ദ്രൻ പണിക്കർ എന്നിവർ സംസാരിച്ചു. സി എച്ച്‌ ഐത്തപ്പൻ സ്വാഗതം പറഞ്ഞു.   ഉദുമയിൽ സിപിഐ എം ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ ഉദ്ഘാടനം ചെയ്തു. എം കേശവൻ അധ്യക്ഷത വഹിച്ചു. കെ ശാന്ത, കെ സന്തോഷ്‌കുമാർ, ടി വി കൃഷ്‌ണൻ, ടി വി കൃഷ്‌ണൻ, അബ്ബാസ്‌ പാക്യാര, ടി വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ചന്ദ്രൻ കൊക്കാൽ സ്വാഗതം പറഞ്ഞു.  നീലേശ്വരത്ത്‌ സിപിഐ എം ഏരിയാ സെക്രട്ടറി എം രാജൻ ഉദ്ഘാടനം ചെയ്തു. വി വേണു അധ്യക്ഷനായി. വി വേണു അധ്യക്ഷനായി, കെ സുരേഷ് ബാബു, എ കെ ശശികുമാർ, സി ബിജു എന്നിവർ സംസാരിച്ചു.  ചെറുവത്തൂരിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഇ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പി പി മോഹനൻ അധ്യക്ഷനായി. വിജയൻ കുന്നത്ത്, കെ ശ്രീധരൻ എന്നിവർ സംസാരിച്ചു.  കെ ഗോപിനാഥൻ സ്വാഗതം പറഞ്ഞു.    Read on deshabhimani.com

Related News