രോഗികൾ 106



കാസർകോട്‌ ജില്ലയിൽ കോവിഡ്‌ 19 സ്ഥിരീകരിച്ചവരുടെ എണ്ണം 106 ആയി. തിങ്കളാഴ്‌ച 17 പേർക്ക്‌ കൂടി രോഗം സ്ഥിരീകരിച്ചു. നാല് പേർ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലും  മൂന്ന്‌ പേർ കാസർകോടും രണ്ടുപേർ മധൂർ പഞ്ചായത്തിലും ആറുപേർ ചെങ്കള സ്വദേശികളും രണ്ടുപേർ മൊഗ്രാൽപുത്തൂർ സ്വദേശികളുമാണ്‌.  എട്ട്‌ പുരുഷന്മാരും 9  പേർ സ്‌ത്രീകളുമാണ്‌. 11 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം ബാധിച്ചത്‌. ഇതിൽ കൂടുതലും ബേവിഞ്ചയിലെ രോഗിയുടെ കുടുംബത്തിലുള്ളവരാണ്‌. ഇതോടെ സമ്പർക്കത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 26 ആയി. ഇതിൽ 13 പേർ കളനാടിലെ രോഗിയുടെ കുടുംബത്തിലുള്ളവരാണ്‌. ആറുപേർ ദുബായിയിൽനിന്ന്‌ എത്തിയവരാണ്‌. ജില്ലയിൽ നിരീക്ഷണത്തിലുള്ളത്‌ 7447 പേരാണ്. 134 പേർ ആശുപത്രികളിലും 7313 പേർ വീടുകളിലും. ഇനി 428 പേരുടെ ഫലം കൂടി  ലഭിക്കാനുണ്ട്. തിങ്കളാഴ്‌ച 30 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.  ഇതുവരെ   ലഭിച്ച   375 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്.  പുതുതായി ഒമ്പത്‌ പേരെ കൂടി ഐസോലോഷൻ വാർഡിൽ പ്രവേശിപ്പിച്ചു.    ജില്ലയിൽ നിരീക്ഷണത്തിലുള്ളവർക്കും അതിഥിതൊഴിലാളികൾക്കും  ഉൾപ്പടെ എല്ലാവർക്കും ഭക്ഷണം ഉറപ്പുവരുത്താൻ നടപടി  സ്വീകരിച്ചതായി  കോവിഡ് 19 വ്യാപനം തടയുന്നതിന് ജില്ലയിൽ നടക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് സ്‌പെഷ്യൽ ഓഫീസറായി നിയമിതനായ  വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  അൽകേഷ് കുമാർ ശർമ്മ പറഞ്ഞു. കോവിഡ്‌ 19 പ്രതിരോധത്തിന് പൊലീസ്‌  സ്വീകരിച്ച നടപടികൾ ഐജി വിജയ് സാഖറെ  വിശദീകരിച്ചു. Read on deshabhimani.com

Related News