വർക്കിങ്‌ ഗ്രൂപ്പ്‌ നിർദേശം ജില്ലാ പഞ്ചായത്ത്‌ ചർച്ച ചെയ്‌തു തകർന്ന റോഡുകൾ 
സ്ഥിരം സമിതി നിരീക്ഷിക്കും



കാസർകോട്‌ ജില്ലാ പഞ്ചായത്ത് റോഡുകളുടെ ശോച്യാവസ്ഥ പരിശോധിച്ച് പദ്ധതി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സ്ഥിരം സമിതി ചെയർമാന്മാരെ ചുമതലപ്പെടുത്തി ജില്ലാ പഞ്ചായത്ത്‌ യോഗം. തകർന്ന റോഡുകൾ പരിശോധിച്ച്‌ നന്നാക്കാനുള്ള നിർദ്ദേശം ഇവർ നൽകണം.  അടുത്ത സാമ്പത്തിക വർഷത്തെ ജില്ലാ പഞ്ചായത്ത് പദ്ധതി രൂപീകരണത്തിൽ  വിവിധ വർക്കിങ്‌ ഗ്രൂപ്പുകൾ മുന്നോട്ടുവച്ച നിർദേശങ്ങളും യോഗം ചർച്ച ചെയ്തു. ഫെബ്രുവരി ഒമ്പതിന് നടക്കുന്ന വികസന സെമിനാറിൽ പദ്ധതിക്ക് അന്തിമ രൂപം നൽകും.   ഫെബ്രുവരി ഒന്നിന് ജില്ലാ പഞ്ചായത്തിന്റെ  ചലച്ചിത്രോത്സവം നടക്കും.  ചലച്ചിത്രോത്സവം പ്രാദേശികമായി സംഘടിപ്പിക്കുന്നവർക്ക് അയ്യായിരം രൂപ നൽകും. ജില്ലാ പഞ്ചായത്തിന്റെ സ്‌കൂളുകളിൽ കുടിവെള്ള പദ്ധതി,  ജില്ലയെ സമ്പൂർണ മാലിന്യമുക്തമാക്കാനുള്ള സീറോ വേസ്റ്റ് പദ്ധതി എന്നിവയ്ക്ക് മുൻഗണന നൽകും.  ജില്ലാ പഞ്ചായത്ത് നടത്തുന്ന തൊഴിൽ സഭയിൽ പങ്കെടുക്കുന്ന ആയിരം വനിതകൾക്ക് അസാപ്പുമായി സഹകരിച്ച് ഒരാഴ്ച നീളുന്ന കരിയർ ഗ്രൂമിങ്‌ നൽകാനും യോഗം തീരുമാനിച്ചു.   ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് പി ബേബി അധ്യക്ഷനായി.  വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, സ്ഥിരം സമിതി ചെയർമാന്മാരായ ഗീതാ കൃഷ്ണൻ,  എസ് എൻ സരിത, കെ ശകുന്തള, ഷിനോജ് ചാക്കോ,  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി ജെ സജിത്ത്,  ജോമോൻ ജോസ്, എം മനു, ബി എച്ച് ഫാത്തിമത്ത് ഷംന, ജാസ്മിൻ കബീർ, ജമീല സിദ്ദിഖ് ദണ്ഡഗോളി, പി ബി ഷഫീഖ്, നാരായണ നായിക്,  കെ കമലാക്ഷി എന്നിവർ സംസാരിച്ചു. ഫിനാൻസ് ഓഫീസർ എ അഷ്റഫ് സ്വാഗതം പറഞ്ഞു.      Read on deshabhimani.com

Related News