ഉറപ്പായും ഒപ്പമുണ്ട്‌



കാഞ്ഞങ്ങാട്‌ രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാംവാർഷികത്തിൽ, കാഞ്ഞങ്ങാട്‌ മിനി സിവിൽ സ്‌റ്റേഷനിൽ സംഘടിപ്പിച്ച ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ 166 പരാതികൾ തീർപ്പാക്കി. വർഷങ്ങളായി ചുവപ്പുനാടയിൽ കുരുങ്ങിയ പ്രശ്‌നങ്ങളും അദാലത്തിൽ ചുരുളഴിഞ്ഞു. മന്ത്രിമാരായ പി എ മുഹമ്മദ്‌ റിയാസ്‌, അഹമ്മദ്‌ ദേവർകോവിൽ എന്നിവർ അദാലത്തിന്‌ നേതൃത്വം നൽകി.  മൊത്തം 608 പരാതികളാണ്‌ അദാലത്തിൽ ലഭിച്ചത്‌. തീർപ്പാക്കാൻ ബാക്കിയുള്ള പരാതികളിൽ പരമാവധി 15 ദിവസത്തിനകം തുടർനടപടികൾ സ്വീകരിക്കാൻ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. 151  പുതിയ പരാതികളും മന്ത്രിമാർ തത്സമയം സ്വീകരിച്ചു.  കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ താലൂക്ക് ഓഫീസ് കോമ്പൗണ്ട് ഹാളിൽ നടന്ന അദാലത്തിൽ എംഎൽഎമാരായ സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലൻ,  ഇ ചന്ദ്രശേഖരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, കലക്ടർ കെ ഇമ്പശേഖർ, എഡിഎം കെ നവീൻ ബാബു, സബ് കലക്ടർ സൂഫിയാൻ അഹമ്മദ്,   നഗരസഭാധ്യക്ഷ കെ വി സുജാത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ മണികണ്ഠൻ, മാധവൻ മണിയറ, കെ രാജ്മോഹൻ, നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്ത, കൗൺസിലർ വന്ദന ബൽരാജ്,   പഞ്ചായത്ത് പ്രസിഡന്റുമാർ, പി കെ ഫൈസൽ, ബങ്കളം കുഞ്ഞികൃഷ്ണൻ, എൻ എ ഖാലിദ്, സിനോജ് ചാക്കോ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.   Read on deshabhimani.com

Related News