വെസ്റ്റ് എളേരി പഞ്ചായത്തിലേക്ക്‌ സിപിഐ എം മാർച്ച് ഇന്ന്



 ഭീമനടി    വെസ്റ്റ് എളേരി പഞ്ചായത്ത് ഭരണസമിതിയുടെ കർഷകവിരുദ്ധ നടപടിക്കും സ്വജനപക്ഷപാതത്തിനും എതിരെ സിപിഐ എം എളേരി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ചൊവ്വ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തും. രാവിലെ 10ന് ജില്ലാ സെക്രട്ടറിയറ്റ് അംഗം സാബു അബ്രഹാം ഉദ്ഘാടനം ചെയ്യും. ജനകീയ പ്രശ്നങ്ങളോടെല്ലാം പഞ്ചായത്ത് മുഖംതിരിഞ്ഞ് നിൽക്കുകയാണ്. കർഷകർക്ക് നൽകേണ്ട വളം ഉൾപ്പെടെയുള്ള ആനുകൂല്യം പോലും യഥാസമയം നൽകാനോ, ആവശ്യക്കാർക്ക് നൽകാനോ കഴിയുന്നില്ല. ഭരണസമിതിയെടുക്കേണ്ട നിർണായക തീരുമാനങ്ങൾപോലും അജ്ഞാത കേന്ദ്രത്തിൽനിന്നുമുണ്ടാകുന്നു. പഞ്ചായത്ത് പ്രസിഡന്റിനെപോലും നോക്കുകുത്തിയാക്കി പഞ്ചായത്ത് ഭരണം ഹൈജാക്ക് ചെയ്യുന്ന സമീപനമാണ് നടക്കുന്നത്. ഇത് ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെപോലും ദുരിതത്തിലാക്കുന്നു. ഈ സാഹചര്യത്തിലാണ് സിപിഐ എം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തുന്നതെന്ന്‌ ഏരിയാ സെക്രട്ടറി ടി കെ സുകുമാരൻ പറഞ്ഞു.   Read on deshabhimani.com

Related News