എസ്‌എഫ്ഐ 
സംവാദ സദസ്‌

ഉദുമ ഗവ. കോളേജിൽ എസ്‌എഫ്‌ഐ സംഘടിപ്പിച്ച സംവാദ സദസ്‌ ജില്ലാ ജോ. സെക്രട്ടറി 
വിഷ്ണു ചേരിപ്പാടി ഉദ്ഘാടനം ചെയ്യുന്നു


 കാസർകോട്‌ കേന്ദ്രസർക്കാരിന്റെ ഭരണഘടനയെ തകർക്കുന്ന നിലപാടുകളിൽ പ്രതിഷേധിച്ച് ജില്ലയിലെ ക്യാമ്പസുകളിൽ എസ്‌എഫ്ഐ യുജിസി സർക്കുലർ കത്തിച്ച് സംവാദ സദസ്‌ സംഘടിപ്പിച്ചു. ഭരണഘടനയാൽ നിർമിതമായതാണ് ഇന്ത്യൻ ജനാധിപത്യം എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു സദസ്‌.  ഉദുമ ഗവ. കോളേജിൽ ജില്ലാ ജോ. സെക്രട്ടറി വിഷ്ണുചേരിപ്പാടി ഉദ്ഘാടനം ചെയ്തു. കെ അഭിഷേക്  അധ്യക്ഷനായി. എം മഞ്ജിഷ  സ്വാഗതം പറഞ്ഞു.    തൃക്കരിപ്പൂർ പോളിയിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ വി ചൈത്ര ഉദ്ഘാടനം ചെയ്തു. എം ശൈത്യ  അധ്യക്ഷയായി. കെ പി പ്രേത്വിരാജ് സ്വാഗതം പറഞ്ഞു. പിലിക്കോട് ഐടിഐയിൽ ഏരിയാ സെക്രട്ടറി അതുൽ കെ തമ്പാൻ ഉദ്ഘാടനം ചെയ്തു. സി ജിഷ്ണു അധ്യക്ഷനായി. കെ ശ്രീരാജ്‌  സ്വാഗതം പറഞ്ഞു. ചീമേനി എൻജിനിയറിങ്‌  കോളേജിൽ ജില്ലാ കമ്മിറ്റി അംഗം ടി പി അഭിരാമി ഉദ്ഘാടനം ചെയ്തു. വി വൈഷ്ണവ്  അധ്യക്ഷനായി. കെ ഹരീഷ് സ്വാഗതം പറഞ്ഞു. എളേരി കോളേജിൽ ഏരിയാ വൈസ് പ്രസിഡന്റ്‌ കെ ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. അശ്വിൻ ഗോപി അധ്യക്ഷനായി. പി ഭാഗ്യ  സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News