ശരണ്യ പോളണ്ടിൽ

ശരണ്യ


കുണ്ടംകുഴി പോളണ്ടിലെ വാഴ്‌സ സർവകലാശാലയിൽ ഗവേഷണ പ്രബന്ധം അവതരിപ്പിക്കാൻ കുണ്ടൂച്ചി മുള്ളംകോട്ടെ ശരണ്യ ശേഖരൻ ഞായർ പോളണ്ടിലെത്തി. പ്രശസ്‌തമായ ലൂയി പാസ്ച്ചർ ജൂബിലി കോൺഫറൻസിലാണ് ശരണ്യ ബുധൻ ഇന്ത്യൻ സമയം 12.30ന്‌ പ്രബന്ധം അവതരിപ്പിക്കുന്നത്‌. ആന്ധ്രപ്രദേശിലെ എസ്ആർഎം സർവകലാശാലയിൽ ബയോടെക്‌നോളജിയിൽ ഗവേഷക വിദ്യാർഥിയാണ്‌. ’ആരോഗ്യവും സൂക്ഷ്‌മാണു പ്രതിരോധവും’ എന്നവിഷയത്തിലാണ്‌ പ്രബന്ധം. ശാസ്‌ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെയാണ്‌ യാത്ര.  വിശ്രുത ശാസ്ത്രജ്ഞൻ ലൂയീസ് പാസ്ചറിന്റെ ഇരുന്നൂറാം ജന്മവാർഷികത്തിന്റെ ഭാഗമായി ചൊവ്വയും ബുധനുമാണ്‌  ശാസ്ത്ര സമ്മേളനം.  ശരണ്യയുടെ നേട്ടത്തിൽ ഏറെ അഭിമാനമുണ്ടെന്ന്‌ എസ്ആർഎം സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. മനോജ് കെ അറോറ,  ബയോടെക്‌നോജി വിഭാഗം തലവൻ പ്രൊഫ. ജയശീലൻ മുരുകയ്യൻ എന്നിവർ പറഞ്ഞു.  മുള്ളംകോട്ടെ തൊഴിലാളികളായ ശേഖരന്റെയും ശാന്തയുടെയും മകളാണ്‌. കുണ്ടൂച്ചി, ഇരിയണ്ണി, എടനീർ സ്‌കൂളുകളിലും രാജപുരം ടെൻത്‌ പയസ്‌ കോളേജിലുമാണ്‌ പഠിച്ചത്‌. പിന്നീട്‌  തമിഴ്‌നാട്‌ കേന്ദ്രസർവകലാശാലയിൽ മൈക്രോ ബയോളജയിൽ പിജി പൂർത്തിയാക്കി. സരിതയാണ്‌ അനിയത്തി.     Read on deshabhimani.com

Related News