സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്താൻ കെപിസിസി സെക്രട്ടറിയുടെ ശ്രമം



 തൃക്കരിപ്പൂർ  സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്താൻ കെ പി സി സി സെക്രട്ടറിയുടെ ശ്രമം. പടന്ന പഞ്ചായത്ത് 12 വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന മഹിളാ അസോസിയേഷൻ നേതാവും സി പി ഐ എം ചെറുവത്തൂർ ഏരിയ കമ്മിറ്റിയംഗവുമായ പി സി സുബൈദയെയാണ്‌  കെ പി സി സി സെക്രട്ടറി പി കെ ഫൈസൽ യുഡിഎഫ് ബൂത്ത് കൺവെൻഷൻ യോഗത്തിൽ വ്യക്തിഹത്യ ചെയ്‌തത്‌.  ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് നടത്തി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന എം സി ഖമറുദ്ദീൻ എം എൽഎ യെ വെള്ളപൂശാനായിരുന്നു  ആക്ഷൻ കമ്മിറ്റി ഭാരവാഹി കൂടിയായി സുബൈദയെ അധിക്ഷേപിച്ചത്‌.  നാട്ടുകാരനായ എംഎൽഎ കുറ്റവാളിയാക്കി അറസ്റ്റ് ചെയ്യാൻ നേതൃത്വം നൽകിയയാളാണ്‌  വോട്ട് ചെയ്യരുതെന്നും പറഞ്ഞു. എം ഡി ഉൾപ്പെടെ മറ്റു പ്രതികളെ സിപിഐ എമ്മാണ് സംരക്ഷിക്കുന്നതെന്ന നുണയും  ഫൈസൽ തട്ടിവിട്ടു.  Read on deshabhimani.com

Related News