‘മൊഞ്ചത്തിപ്പെണ്ണേ, ഉണ്ണിമായേ...’



കുണ്ടംകുഴി മൊഞ്ചത്തി പെണ്ണേ ഉണ്ണിമായേ.... ദുൽഖറും ജോർജും കൂടി പാടിയ  സോഷ്യൽമീഡിയയിൽ തരംഗമായ ഈ പാട്ടിന് പിന്നിൽ കുണ്ടംകുഴിക്കാരൻ... ദുൽഖർ സൽമാൻ നിർമ്മിക്കുന്ന പുതിയ ചിത്രമായ മണിയറയിലെ അശോകൻ എന്ന സിനിമയിലെ  പാട്ടിന് പിന്നിൽ കുണ്ടംകുഴിയിലെ ഇരുപത്തിമൂന്നുകാരൻ.. മാവിനക്കല്ല് സ്വദേശിയായ ശ്രീഹരിയാണ്  മണിയറയിലെ അശോകൻ എന്ന പുതിയ ചിത്രത്തിന്റെ സംഗീത സംവിധായകാനാവുന്നത്.  ഷംസു സായ്ബായാണ് സംവിധാനം . ദുൽഖർ സൽമാനും ജോർജും കൂടി ആലപിച്ച സിനിമയുടെ ആദ്യഗാനം മൊഞ്ചത്തി പെണ്ണേ ഉണ്ണിമായേ ചൊവ്വാഴ്ച ദുൽഖർസൽമാന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ റീലീസ് ചെയ്തു. പാട്ട് ഹിറ്റ് ആവുകയും ചെയ്തു. ബാംഗ്ലൂരിൽഎം ബി എ പഠനം കഴിഞ്ഞ് കീ ബോഡ് പ്രോഗ്രാം ചെയ്യുകയായിരുന്നു.അത് വഴിയാണ് സുഹൃത്തുക്കൾ ചേർന്ന് നിർമ്മിക്കുന്നപുതിയ സിനിമയിൽ സംഗീത സംവിധായകനായി ശ്രീഹരി എത്തിയതും... മുമ്പ് സംഗീതസംവിധായകൻ പ്രശാന്ത് പിള്ളക്കൊപ്പം  അസിസ്റ്റന്റായി. തെലുങ്ക് സിനിമയ്ക്കായി ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. മണിയറയിലെ അശോകൻ ഷൂട്ടിങ് പൂർത്തീകരിച്ച് ഓഗസ്റ്റിൽ ഒടിടി റിലീസിംഗിന് നിൽക്കുകയാണ് എന്ന് ശ്രീഹരി അറിയിച്ചു. കുണ്ടംകുഴിയിലെ രാജേന്ദ്രന്റെയും ജയശ്രീയുടെയും മകനാണ് .സഹോദരി ശ്രീശുഭ‌. Read on deshabhimani.com

Related News