വികസനം സംവദിച്ച്‌ 
മഞ്ചേശ്വരത്ത്‌ എൽഡിഎഫ്‌ റാലി

എൽഡിഎഫ് മഞ്ചേശ്വരം മണ്ഡലം റാലി ഉപ്പളയിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു.


ഉപ്പള പിണറായി സർക്കാരിന്റെ രണ്ടാംവാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന  മഞ്ചേശ്വരം  മണ്ഡലം എൽഡിഎഫ്‌ റാലിയിൽ ആവേശവുമായി ആയിരങ്ങൾ.  ഒരിക്കലും നടക്കില്ലെന്ന്‌ കരുതിയ പദ്ധതികൾപോലും ജനപിന്തുണയോടെ നടപ്പാക്കി കേരളത്തെ അതിവേഗം പുരോഗതിയിലേക്ക്‌ നയിക്കുന്ന സർക്കാരാണിതെന്നതിരിച്ചറിവിലാണ്‌ ഉപ്പളയിലേക്ക്‌ ജനം ഒഴുകിയെത്തിയത്‌.  വികസനവും ക്ഷേമവും നാടിന്റെ മുഖച്ഛായ മാറ്റിയപ്പോൾ  എൽഡിഎഫ്  സർക്കാരിനോടുള്ള  മമതയും വിശ്വാസവും റാലിയിൽ നിറഞ്ഞുനിന്നു.   ജനങ്ങൾക്ക് താങ്ങും തണലുമായിനിന്ന സർക്കാരിനെ തകർക്കാനുള്ള യുഡിഎഫ്–- ബി ജെപി ശ്രമങ്ങൾക്കെതിരെയുള്ള പ്രതിഷേധവും റാലിയിൽ അലയടിച്ചു.  സിപിഐ എം കേന്ദ്രക്കമ്മിറ്റിയംഗം പി കെ ശ്രീമതി റാലി ഉദ്‌ഘാടനംചെയ്‌തു. സംഘാടകസമിതി ചെയർമാൻ ബി  രാജൻ അധ്യക്ഷനായി. സിപിഐ സംസ്ഥാന കൗൺസിലംഗം ടി കൃഷ്‌ണൻ, സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ,  എൽഡിഎഫ്‌ ജില്ലാകൺവീനർ കെ പി സതീഷ്‌ ചന്ദ്രൻ, സിപിഐ എം  എരിയാസെക്രട്ടറി കെ വി  കുഞ്ഞിരാമൻ, വിവിധ ഘടകകക്ഷി നേതാക്കളായ ഡോ.  കെ എ ഖാദർ, സുബൈർ പടുപ്പ്‌, സി എം എ ജലീൽ,  രാഘവ ചെരാൽ,  ഹസൈനാർ, ജയരാമ ബള്ളംകൂടൽ, ഹമീദ് കോസ്മോസ്, താജുദ്ദീൻ മൊഗ്രാൽ,  മുഹമ്മദ് കെെക്കമ്പ,  മനോജ്, പി രഘുദേവൻ എന്നിവർ സംസാരിച്ചു.   സംഘാടകസമിതി കൺവീനർ കെ ആർ ജയാനന്ദ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News