ഉന്നതവിജയികൾക്ക്‌ യുവതയുടെ ആദരം

ഡിവൈഎഫ്ഐ നേതൃത്വത്തിലുള്ള പഠനോപകരണ വിതരണവും, എസ്എസ്എൽസി–- പ്ലസ് ടു വിജയികൾക്കുള്ളഅനുമോദനവും സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


കാസർകോട്‌  ഡിവൈഎഫ്ഐ നേതൃത്വത്തിൽ പഠനോപകരണ വിതരണവും, എസ്എസ്എൽസി–- പ്ലസ് ടു വിജയികളെ അനുമോദിച്ചു.  ചെർക്കള യൂണിറ്റിൽ (ഐമാക്സ് ഓഡിറ്റോറിയം ) സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ബി അഷിത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, പ്രസിഡന്റ്‌ ഷാലു മാത്യു, ജോയിന്റ് സെക്രട്ടറി പി ശിവപ്രസാദ്, സുഭാഷ് പാടി, കെ ജ്യോതി, എ ആർ ധന്യവാദ്, ബി ദീക്ഷിത, കെ വി ബാലരാജൻ, കെ സിദ്ദിഖ്, അബ്ദുൽ നാസർ, വി വി മിഥുൻരാജ് എന്നിവർ സംസാരിച്ചു. ടി ജെ പ്രദീപ്‌ സ്വാഗതം പറഞ്ഞു.  ജൂൺ 15നകം 1628 യൂണിറ്റുകളിൽ പഠനോത്സവങ്ങൾ സംഘടിപ്പിക്കും. Read on deshabhimani.com

Related News