പള്ളിക്കര റെയിൽവേ ഗേറ്റ് 
പിക്കപ്പ്‌ ഇടിച്ച് തകർന്നു

നീലേശ്വരം പള്ളിക്കര റെയിൽവേ ഗേറ്റിൽ ചരക്ക് ലോറി ഇടിച്ച് ഗേറ്റ് തകർന്ന നിലയിൽ


 നീലേശ്വരം ദേശീയപാതയിൽ നീലേശ്വരം പള്ളിക്കര റെയിൽവേ ഗേറ്റിൽ പിക്കപ്പ്‌ ഇടിച്ച്‌ ഗതാഗതക്കുരുക്ക്‌.  ഞായർ വൈകിട്ട് 4.30ന്‌ ഓക്ക–- -എറണാകുളം ട്രെയിൻ കടന്നുപോകാൻ  ഗേറ്റ് അടച്ചപ്പോഴാണ്‌ സംഭവം. ഗേറ്റ് തകർന്നതിനെത്തുടർന്ന്‌ നാലുമണിക്കൂറോളം ഗതാഗതം  തടസപ്പെട്ടു.  കണ്ണൂർ ഭാഗത്തുനിന്ന് വരികയായിരുന്ന പിക്കപ്പ്‌.  ഗേറ്റ് തകർന്നതിനെത്തുടർന്ന്  ട്രെയിൻ അരമണിക്കൂറോളം പിടിച്ചിട്ടു. റെയിൽവേ അധികൃതരെത്തി മണിക്കൂറുകളോം പരിശ്രമിച്ചാണ്  രാത്രി വൈകി ഗതാഗതം പുനസ്ഥാപിച്ചത്.   Read on deshabhimani.com

Related News