"ദൈവക്കരു' നോവൽ പ്രകാശിപ്പിച്ചു

ദൈവക്കരു പുസ്‌തകം കതിവന്നൂർ വീരൻ തെയ്യത്തിന് സമ്മാനിക്കുന്നു


പയ്യന്നൂർ എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനുമായ വി കെ അനിൽകുമാറിർ രചിച്ച കതിവന്നൂർ വീരൻ തെയ്യത്തെക്കുറിച്ചുള്ള നോവൽ ‘ദൈവക്കരു’ പ്രകാശിപ്പിച്ചു. തളിക്കാരൻ പള്ളിയറയിലെ കതിവന്നൂർ വീരൻ തെയ്യം കെട്ടിനോടനുബന്ധിച്ചാണ് പുസ്‌തകം പ്രകാശിപ്പിച്ചത്. അതിയടം കുഞ്ഞിരാമൻ പെരുവണ്ണാൻ, ചെങ്ങൽ കുഞ്ഞിരാമൻ പെരുവണ്ണാൻ സജിവ് കുറുവാട്ട് പെരുവണ്ണാൻ, മോഹനൻ പെരുവണ്ണാൻ എന്നിവർ ചേർന്നാണ് പുസ്‌തകം പ്രകാശിപ്പിച്ചത്.  കതിവന്നൂർ വീരൻ തോറ്റംപാട്ടിലെ ആചാര്യനായ കൃഷ്ണൻ കൊയോങ്കര, സജേഷ് പണിക്കർ, രവി പെരുവണ്ണാൻ എന്നീ കനലാടിമാർ ഏറ്റുവാങ്ങി.  നോവൽ കതിവന്നൂർ വീരൻ തെയ്യത്തിന് സമ്മാനിച്ചു. കോലധാരി കണ്ടോന്താർ വിനു പെരുവണ്ണാനാണ് തെയ്യക്കാരൻ. Read on deshabhimani.com

Related News