കളി മിടുക്കരെ വലവീശാൻ പരിശീലകർ

ഫുട്‌ബോൾ പരിശീലകരായ പ്രഹ്ലാദനും ബിജുകുമാറും


തൃക്കരിപ്പൂർ സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വിവിധ ജില്ലാ ടീമുകളുടെ ജേഴ്സിയണിഞ്ഞ കളിക്കാരിൽ കേമന്മാരെ കണ്ടെത്താൻ സംഘമെത്തി.  തൃക്കരിപ്പൂർ നടക്കാവ് സിന്തറ്റിക് ടർഫിൽ പരിശീലകൻ  എം കെ പ്രഹ്ലാദൻ (ഇരിങ്ങാലക്കുട), ബിജുകുമാർ എടാട്ടുമ്മൽ എന്നിവരാണ്‌ കളിക്കാരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുന്നത്‌.   ഇന്ത്യൻ യൂണിവേഴ്സിറ്റി താരവും 1977–-- 78 വർഷത്തെ സന്തോഷ് ട്രോഫി ടീം അംഗവുമാണ്‌  പ്രഹ്ളാദൻ.  70ാം വയസിലാണ് സംസ്ഥാന ടീം സെലക്ടറായി മൂന്നാം തവണ ചുമതല ഏറ്റത്.    എടാട്ടുമ്മൽ സ്വദേശിയും 2001 ലെ സന്തോഷ് ട്രോഫി നേടിയ ടീം അംഗവുമായ ടി വി ബിജുകുമാർ ഗോവ ടീമിലും കളിച്ചു. 18ാം വയസിൽ എസ്ബിടി യുടെ അതിഥി താരമായി. തൃക്കരിപ്പൂർ ഗവ.താലൂക്ക് ആശുപത്രിയിൽ ക്ലർക്കാണ്‌.    Read on deshabhimani.com

Related News