അധ്യാപകരും ജീവനക്കാരും പ്രകടനം നടത്തി

എഫ്എസ്ഇടിഒ അഖിലേന്ത്യാ അവകാശ ദിനാചരണത്തിന്റെ ഭാഗമായി ജീവനക്കാരും അധ്യാപകരും കാസർകോട്‌ സിവിൽ സ്റ്റേഷന്‌ മുന്നിൽ നടത്തിയ പ്രകടനം


കാസർകോട്‌  വിവിധ ആവശ്യങ്ങളുന്നയിച്ച എഫ്എസ്ഇടിഒ  അഖിലേന്ത്യാ അവകാശ ദിനം ആചരിച്ചു. പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക,  പെൻഷൻ എല്ലാവർക്കും ഉറപ്പാക്കുക, പൊതുമേഖലാ സ്വകാര്യ വൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌  ജില്ലാതാലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും നടന്നു. സിവിൽ സ്റ്റേഷനിൽ ജില്ലാ പ്രസിഡന്റ്‌ കെ പി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. വി ചന്ദ്രൻ, കെ കെ ശ്രീധരൻ, കെ ഭാനുപ്രകാശ് എന്നിവർ സംസാരിച്ചു. ടി ദാമോദരൻ സ്വാഗതം പറഞ്ഞു. ഹോസ്ദുർഗ് താലൂക്ക് ഓഫീസ് പരിസരത്ത് കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി കെ രാഘവൻ ഉദ്ഘാടനം ചെയ്തു. എം ജിതേഷ് അധ്യക്ഷനായി.  എഫ്‌എസ്‌ഇടിഒ ജില്ലാ സിക്രട്ടറി കെ ഹരിദാസ് വി എ ജഗദീഷ്, വേണുഗോപാലൻ എന്നിവർ സംസാരിച്ചു. ശ്രീകല സ്വാഗതം  പറഞ്ഞു. മഞ്ചേശ്വരത്ത്‌ കെ സുഗുണൻ  ,കൃഷ്ണൻ അഖിൽ എന്നിവർ സംസാരിച്ചു. വെള്ളരിക്കുണ്ട് താലൂക്കിൽ കരിന്തളത്ത് കെ എൻ ബിജിമോൾ ഉദ്ഘാടനം ചെയ്തു. കെ രാജീവ് കുമാർ സംസാരിച്ചു. വി സുനിൽകുമാർ അധ്യക്ഷനായി. കെ വിനോദ് കുമാർ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News