സ്വാതന്ത്ര്യ സമര സന്ദേശ സ്മൃതി യാത്ര തുടങ്ങി

ബേക്കൽ കോട്ടയിലെത്തിയ ചിരസ്‌മരണ അംഗങ്ങളോട്‌ സി എച്ച് കുഞ്ഞമ്പു എംഎൽഎ സംസാരിക്കുന്നു


കാസർകോട്‌ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ്‌ സ്വാതന്ത്ര്യ സമര സന്ദേശ സ്മൃതി യാത്ര പ്രയാണം തുടങ്ങി.  മഞ്ചേശ്വരം രാഷ്ട്ര കവി ഗോവിന്ദ പൈ  സ്‌മാരകം ഗിളിവിണ്ടുവിൽ എ കെ എം  അഷറഫ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലവീന മെന്താരോ അധ്യക്ഷയായി.  ഗോവിന്ദപൈ സ്മാരക സമിതി സെക്രട്ടറി കെ ആർ ജയാനന്ദ പ്രഭാഷണം നടത്തി. പി ദിലീപ് കുമാർ സ്വാഗതവും  വി ദിനേശൻ നന്ദിയും പറഞ്ഞു.      വനസത്യഗ്രഹം നടന്ന കാടകത്താണ്‌ വിദ്യാർഥികളുടെ സംഘം ആദ്യമെത്തിയത്‌. പി കൃഷ്ണപിള്ളയുടെയും എ വി കുഞ്ഞമ്പുവിന്റെയും നേതൃത്വത്തിൽ യോഗം ചേർന്ന നാരന്തട്ട തറവാട്ടിലെ പത്തായ പുര നിലനിന്ന സ്ഥലം സന്ദർശിച്ചു. 200 വർഷത്തിലധികം പ്രായമുള്ള മരമുത്തശ്ശിയെ കണ്ട്‌. ഇവിടെ കൂവള മരത്തൈ നട്ടു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, നിർമൽ കാടകം എന്നിവർ സംസാരിച്ചു. തളങ്കര കടവത്ത് ഉബൈദ്‌ സ്‌മാരകത്തിൽ നൽകിയ സ്വീകരണം എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. നഗരസഭാ ചെർമാൻ വി എം മുനീർ അധ്യക്ഷനായി. കവി പി എസ് ഹമീദ് പ്രഭാഷണം നടത്തി. ബേക്കൽ കോട്ട, വെള്ളിക്കോത്ത് എന്നിവിടങ്ങളിലും സന്ദർശനം നടത്തി. ഞായറാഴ്‌ച എ സി കെ ഭവനം, മടിക്കൈ ഏച്ചിക്കാനം തറവാട്, നീലേശ്വം രാജാസ്, കുട്ടമത്ത് ഭവനം, ടി.എസ് തിരുമുമ്പ് ഭവനം എന്നിവിടങ്ങളിൽ സന്ദർശിക്കും. പകൽ 3.45ന് കയ്യൂർ രക്തസാക്ഷി മഠത്തിൽ അപ്പുവിന്റെ  വീട്ടിൽ നടക്കുന്ന സമാപന സമ്മേളനം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News