സ്വന്തം കമ്പനിയുടെ ഡ്രോൺ പറത്താൻ കുണ്ടംകുഴി സ്വദേശി



കുണ്ടംകുഴി അഹമ്മാദാബാദിൽ നടന്ന ഡ്രോൺ പ്രദർശനത്തിൽ കൈയടി നേടി കുണ്ടംകുഴി സ്വദേശി എൻജിനീയറുടെ സ്‌റ്റാർട്ടപ്പ്‌ കമ്പനി. കുണ്ടംകുഴി കാരക്കാട്‌ സ്വദേശി വി സേതുരാജാണ്‌ കൂട്ടുകാരനോടൊപ്പം ചേർന്ന്‌ സ്വന്തം കമ്പനി സ്ഥാപിച്ച്‌ ഡ്രോൺ നിർമിച്ചത്‌. ബിഹാർ സ്വദേശിയായ അവിനാഷ്‌കുമാറിനൊപ്പമാണ്‌ സേതുരാജ്‌ എയ്‌റോസിസ്‌ ഏവിയേഷൻ ഇന്ത്യാ ലിമിറ്റഡ്‌ എന്ന ഡ്രോൺ നിർമാണ സ്‌റ്റാർട്ടപ്പ്‌ തുടങ്ങിയത്‌. ഇതിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ്‌ അഹമ്മാദാബാദിൽ  ഡ്രോൺ പ്രദർശനത്തിൽ പങ്കെടുത്തത്‌. ഭൂ സർവേയ്‌ക്കും കൃഷിക്കും മറ്റും ഉപയോഗിക്കുന്ന തരം ഡ്രോൺ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ്‌ പട്ടേലടക്കമുള്ളവർ കണ്ടു. വ്യോമയാന മന്ത്രാലയത്തിന്റെ (ഡിജിസിഎ) വെബ്‌സൈറ്റിൽ ഡ്രോൺ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.  പത്താം ക്ലാസുവരെ കുണ്ടംകുഴിയിലും പ്ലസ്‌ടുവിൽ ചട്ടഞ്ചാൽ സ്‌കൂളിലുമാണ്‌ സേതുരാജ്‌ പഠിച്ചത്‌. മംഗളൂരുവിൽ മെക്കാനിക്കൽ എൻജിനീയറിങ്  കഴിഞ്ഞ്‌ കാൺപൂർ ഐഐടിയിൽ രണ്ടരവർഷം റിസർച്ച്‌ അസോസിയേറ്റായി. തുടർന്നാണ്‌ സ്‌റ്റാർട്ടപ്പ്‌ തുടങ്ങിയത്‌.  കുണ്ടംകുഴി കാരക്കാട്ടെ ശ്യാമളാ ദേവിയുടെയും പരേതനായ മാധവൻ നായരുടെയും മകനാണ്‌. സഹോദരി ഗായത്രി. Read on deshabhimani.com

Related News