ഫയലുകൾ ഉടൻ തീർപ്പാക്കും



കാസർകോട്‌ ജില്ലയിലെ സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന  ഫയലുകൾ തീർപ്പാക്കുന്നതിന് ഊർജിത നടപടിയുമായി ജില്ലാ ഭരണസംവിധാനം. അടിയന്തിരമായി തീർപ്പാക്കേണ്ട  ഫയലുകൾ  31 നകം തീർപ്പാക്കാനും നടപടിയായി. കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന വിവിധ വകുപ്പ് ജില്ലാ മേധാവികളുടെ  യോഗത്തിലാണ് തീരുമാനം.  മറ്റ് ഫയലുകൾ  തീർപ്പാക്കുന്നതിന്  എല്ലാ മാസവും അവസാനത്തെ തിങ്കളാഴ്ചകളിൽ  യോഗം വിളിക്കും. മഞ്ചേശ്വരം താലൂക്കിലെ 500 ഫയലും മറ്റ് താലൂക്കുകളിലെ 1000 വീതം ഫയലും  31 നകം തീർപ്പാക്കാൻ കലക്ടർ നിർദ്ദേശം നൽകി.  പഞ്ചായത്ത്, കൃഷി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുകളിൽ തീർപ്പാക്കാനുള്ള ഫയലുകളിലും അടിയന്തിര നടപടിയുണ്ടാവണമെന്ന് കലക്ടർ നിർദേശിച്ചു.  തീർപ്പാക്കിയ ഫയലുകളുടെ വിവരങ്ങൾ എല്ലാ വകുപ്പുകളും  കലക്ടറേറ്റിൽ ലഭ്യമാക്കണം.  കോടതി വ്യവഹാരം, ഓഡിറ്റ് പരിശോധന റിപ്പോർട്ട്, ജീവനക്കാരുടെ പ്രശ്‌നങ്ങൾ, മറ്റ് ഔദ്യോഗിക ഫയലുകൾ എന്നിവയും പരിഹരിക്കാൻ നടപടിയുണ്ടാകുമെന്നും കലക്ടർ പറഞ്ഞു. Read on deshabhimani.com

Related News