സ്വകാര്യ ബസ് തൊഴിലാളികളുടെ ശമ്പളം നൽകണം



കാസർകോട്‌ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നിയമപ്രകാരമുള്ള ശമ്പളം നൽകണമെന്ന്‌ മോട്ടോർ ട്രാൻസ്‌പോർട്ട്‌ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.  കോവിഡ് കാലത്ത് നിർത്തിവച്ച സ്വകാര്യ ബസുകൾ ഇളവ്‌ അനുവദിച്ചപ്പോൾ ഭാഗികമായി സർവീസ്‌ ആരംഭിച്ചു. അപ്പോൾ മുഴുവൻ തൊഴിലാളികളെയും ജോലിക്ക് കയറ്റാതെയും പൂർണമായും ശമ്പളം കൊടുക്കാതെയുമാണ്‌ സർവീസ് നടത്തിയത്.  ഇപ്പോൾ സ്ഥിതി മാറിയെങ്കിലും സർവീസുകൾ മുഴുവൻ നടത്തുമ്പോഴും ക്ലീനർമാർ ഉൾപ്പെടെ മൂന്ന് തൊഴിലാളികളെ നിയമിക്കാനോ വെട്ടിക്കുറച്ച ശമ്പളം നൽകാനോ ഉടമകൾ തയ്യാറായിട്ടില്ല. ഇത് അംഗീകരിക്കാനാവില്ലെന്നും എല്ലാ ബസിലും മൂന്ന് തൊഴിലാളികളെ നിയമിച്ച് ക്ഷേമനിധി വിഹിതമടക്കാനും വർധിച്ച ഡിഎ അടക്കമുള്ള ശമ്പളം നൽകാനും തയ്യാറാകണം.  പി അപ്പുക്കുട്ടൻ അധ്യക്ഷനായി. സിഐടിയു ജില്ലാസെക്രട്ടറി കെ വി ജനാർദനൻ, യൂണിയൻ ജില്ലാസെക്രട്ടറി ഗിരികൃഷ്ണൻ, ടി ബാബു, കെ വി രാഘവൻ, കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News