കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടന്റ്; അപേക്ഷിക്കാം



കാസർകോട്‌ ജില്ലയിലെ കുടുംബശ്രീ സിഡിഎസുകളിൽ കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടന്റുമാരുടെ ഒഴിവിലേയ്ക്ക് അയൽക്കൂട്ട അംഗം/ ഓക്‌സിലറി ഗ്രൂപ്പ് അംഗമായവരിൽനിന്നും അപേക്ഷ ക്ഷണിച്ചു.  ഒഴിവുകളുടെ എണ്ണം രണ്ട്‌ (പുത്തിഗെ, കുമ്പള). യോഗ്യത:   ബികോം ബിരുദവും ടാലിയും വേണം. കംപ്യൂട്ടർ പരിജ്ഞാനം (എംഎസ്‌ ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻസ്).  അപേക്ഷിക്കുന്നവർ  ജില്ലയിൽ താമസിക്കുന്നവരാകണം. നിലവിൽ മറ്റ് ജില്ലകളിൽ സിഡിഎസ്‌ അക്കൗണ്ടന്റായി സേവനമനുഷ്ഠിക്കുന്നവർക്ക്  നിബന്ധന ബാധകമല്ല. പ്രായം  20– 30.  2022 ഒക്ടോബർ 28നെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. നിലവിൽ കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചവർക്ക് (കരാർ/ദിവസവേതനം) 45 വയസ്സ് വരെ അപേക്ഷിക്കാം. അപേക്ഷ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്ന് നേരിട്ടും www.kudumbashree.orgൽ നിന്നും ലഭിക്കും.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 12ന് വൈകിട്ട് അഞ്ച്‌. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷ 2023 ജനുവരി ഒന്നിന്.  വിലാസം : ജില്ലാ മിഷൻ കോർഡിനേറ്റർ, സിവിൽ സ്‌റ്റേഷൻ, വിദ്യാനഗർ പിഒ, കാസർകോട്, പിൻ 671123. ഫോൺ 04994 256111. Read on deshabhimani.com

Related News