ഓട്ടോറിക്ഷയുടെ ലൈഫ് ടൈം 
കുറച്ചത് തിരുത്തണം



  കുണ്ടംകുഴി ഓട്ടോ റിക്ഷകളുടെ ലൈഫ് ടൈം പതിനഞ്ച് വർഷമായി കുറച്ചത് തിരുത്തണമെന്ന് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സിഐടിയു) ബേഡകം ഏരിയാ കമ്മിറ്റി രൂപീകരണ കൺവൻഷൻ ആവശ്യപ്പെട്ടു. കുണ്ടംകുഴി ടി ടി മന്ദിരത്തിൽ  യൂണിയൻ ജില്ലാ ട്രഷറർ ടി വി വിനോദ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗം മധു തോരോത്ത് അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി ഉണ്ണി നായർ, സിഐടിയു ജില്ലാ കമ്മിറ്റിയംഗം കെ മോഹനൻ, ഏരിയാ സെക്രട്ടറി ഇ കുഞ്ഞിരാമൻ, പി കെ ഗോപാലൻ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി കൃഷ്ണൻ സ്വാഗതം പറഞ്ഞു.  ഭാരവാഹികൾ: പി ഗോപിനാഥൻ (പ്രസിഡന്റ്‌), അനീന്ദ്രൻ പെർളടുക്കം (സെക്രട്ടറി),  പ്രഭാകരൻ കുറ്റിക്കോൽ, സതീശൻ കുണ്ടംകുഴി (വൈസ് പ്രസിഡന്റുമാർ), ജനാർദനൻ മുന്നാട്, സുരേന്ദ്രൻ പള്ളത്തിങ്കാൽ (ജോയിന്റ് സെക്രട്ടറിമാർ), ഉദയൻ ആനക്കല്ല് (ട്രഷറർ) Read on deshabhimani.com

Related News