ആനയെ തടയാമെന്ന്‌ 
കുട്ടി ശാസ്‌ത്രജ്ഞർ



കാസർകോട്‌ ബാലശാസ്ത്ര കോൺഗ്രസ്സിൽ പ്രാദേശിക പ്രശ്‌നങ്ങൾക്ക് പ്രതിവിധി നിർദ്ദേശിച്ച് വിദ്യാർഥികൾ. ജനവാസ കേന്ദ്രങ്ങളിലേക്ക് ആനകളുടെ കടന്നു കയറ്റത്തിന്റെ കാരണവും പ്രതിവിധിയും,   ദേശാടനക്കിളികളുടെ മാസം തിരിച്ചുള്ള കലണ്ടർ,ആവിത്തോടുകളുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട പഠനം    തുടങ്ങിയ  വിഷയങ്ങളും അവതരിപ്പിച്ചു. ഗോവ ധ്രുവ സമുദ്ര പഠന ഗവേഷണ കേന്ദ്രം ഗ്രൂപ്പ് ഡയറക്ടർ  ഡോ. തമ്പാൻ മേലത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ വി പുഷ്പ അധ്യക്ഷയായി.   ഡോ.പി ഹരിനാരായണൻ,  പി എസ്‌ സന്തോഷ് കുമാർ, ഡോ.എ എൻ മനോഹരൻ , ഡോ.പി പുഷ്പലത, ഡോ.സുബ്രഹ്‌മണ്യ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കോഓർഡിനേറ്റർ പ്രൊഫ വി ഗോപിനാഥൻ സ്വാഗതവും  ഡോ.എ ഗോപിനാഥൻ നായർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News