ആശാവർക്കർമാരുടെ കലക്ടറേറ്റ്‌ മാർച്ച്‌

ആശാവർക്കർമാർ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കലക്ടറ്റേിലേക്ക്‌ നടത്തിയ മാർച്ച്‌ സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്‌ഘാടനം ചെയ്യുന്നു


 തിരുവനന്തപുരം വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആശാ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാർച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്‌തു. ഓണറേറിയം വർധിപ്പിക്കുക, ശൈലി ആപ് സർവേക്ക്‌ ടാബ് അനുവദിക്കുക, സർവേക്ക്‌ മാന്യമായ വേതനം നൽകുക, അന്യായമായി വാർഡ് മാറ്റുന്നതും പിരിച്ചുവിടുന്നതുമായ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ചും ധർണയും.   സിഐടിയു സംസ്ഥാന സെക്രട്ടറി  കെ എൻ ഗോപിനാഥ്, ഫെഡറേഷൻ ജനറൽ സെക്രട്ടറിയും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ  പി പി പ്രേമ എന്നിവർ സംസാരിച്ചു. തലസ്ഥാനത്ത്‌ സെക്രട്ടറിയറ്റിലേക്കും ജില്ലകളിൽ കലക്ടറേറ്റിലേക്കുമാണ്‌ മാർച്ച്‌ നടത്തിയത്‌. കാസർകോട്‌ ഗവ. കോളേജ്‌ പരിസരത്തുനിന്നും തുടങ്ങിയ മാർച്ചിൽ നൂറുകണക്കിന്‌ പ്രവർത്തകർ അണിനിരന്നു.  കലക്ടറേറ്റ്‌ പരിസരത്ത്‌ സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ വി വി പ്രസന്നകുമാരി അധ്യക്ഷയായി. സുനിത സ്വാഗതവും പ്രിയ നന്ദിയും പറഞ്ഞു. സവിതകുമാരി, ശ്രീവിദ്യ, മാലതി, ദാക്ഷായണി, ഓമന നാരായണൻ, ലിഷ എന്നിവർ നേതൃത്വം നൽകി.  Read on deshabhimani.com

Related News