ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കും



കാസർകോട്‌ വിവിധ മുദ്രാവാക്യങ്ങളുയർത്തി കെഎസ്ടിഎ ജൂലൈ 23 ന് ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന അധ്യാപക മാർച്ചും ധർണയും വിജയിപ്പിക്കാൻ ജില്ലാ പ്രവർത്തക കൺവൻഷൻ അഭ്യർഥിച്ചു.  കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ വികസന ബദൽ നയങ്ങൾക്ക് ശക്തി പകരുക, ദേശീയ വിദ്യാഭ്യാസ നയം തള്ളുക, വിദ്യാകരണം പ്രവർത്തനം ശക്തമാക്കുക, മത നിരപേക്ഷത സംരക്ഷിക്കുക, പണിമുടക്കവകാശം തൊഴിലവകാശമാക്കാനുള്ള നിയമനിർമാണം നടത്തുക, പിഎഫ്ആർഡി എ നിയമം പിൻവലിക്കുക, സ്ത്രീ പക്ഷ കേരളത്തിനായി അണിനിരക്കുക തുടങ്ങി 36 ഓളം മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രക്ഷോഭം. പ്രവർത്തക കൺവൻഷൻ കെഎസ്‌ടിഎ ഭവനിൽ സംസ്ഥാന സെക്രട്ടറി എം കെ നൗഷാദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എ ആർ വിജയകുമാർ അധ്യക്ഷനായി.  സി എം മീനാകുമാരി, കെ.ഹരിദാസ്, എൻ കെ ലസിത, പി രവീന്ദ്രൻ , ബി വിഷ്‌ണു പാല, വി കെ ബാലാമണി, പി ശ്രീകല, എം. ഇ ചന്ദ്രാംഗദൻ, കെ വി രാജേഷ്  എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി പി ദിലീപ് കുമാർ സ്വാഗതവും ജില്ലാ ട്രഷറർ ടി പ്രകാശൻ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News