ജീവനക്കാർ മാർച്ചും ധർണയും നടത്തി

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരളാ എൻജിഒ യൂണിയൻ ആഭിമുഖ്യത്തിൽ കാസർകോട്‌ ഗവ. കോളേജ് പരിസരത്തുനിന്ന് കലക്ടറേറ്റിലേക്ക്‌ നടത്തിയ ജില്ലാ മാർച്ച്‌


കാസർകോട്‌  കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, സംസ്ഥാന സർക്കാറിന്റെ ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക  തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ സംസ്ഥാന ജീവനക്കാർ കേരളാ എൻജിഒ യൂണിയൻ ആഭിമുഖ്യത്തിൽ ജില്ലാ മാർച്ചും ധർണയും നടത്തി. കാസർകോട്‌ഗവ. കോളജ് പരിസരത്ത് നിന്ന് ആരംഭിച്ച ജില്ലാ മാർച്ചിൽ ആയിരക്കണക്കിന് ജീവനക്കാർ പങ്കെടുത്തു. പിഎഫ്‌ആർഡിഎ നിയമം പിൻവലിക്കുക, നിർവചിച്ച പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിൽ തുടർ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ ഉന്നയിച്ചത്‌.   ബിസിറോഡിൽ നടന്ന ധർണ കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി എം ഹാജിറ ഉദ്ഘാടനം ചെയ്തു. വി ശോഭ സംസാരിച്ചു. പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ കെ ഭാനുപ്രകാശ് അധ്യക്ഷനായി.  ജില്ലാ സെക്രട്ടറി കെ പി ഗംഗാധരൻ സ്വാഗതവും ടി ദാമോദരൻ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News