നിയന്ത്രണത്തിൽ



കാസർകോട്‌ ജില്ലയിൽ മൂന്ന്  കോവിഡ്  പോസറ്റീവ് കേസുകൾകൂടി സ്ഥിരീകരിച്ചു. ഇതോടെ   കൊറോണ വൈറസ് ബാധിതരുടെ എണ്ണം 47 ആയി.നിലവിൽ 4798 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ  100 പേർ ആശുപത്രികളിലും, 4698 പേർ വീടുകളിലും നിരീക്ഷണത്തിലാണ്.  വ്യാഴാഴ്‌ച അഞ്ച് പേരുടെ സാമ്പിളുകളാണ്  പുതുതായി പരിശോധനയ്ക്ക് അയച്ചത്.  സ്ഥിതിഗതികൾ പൂർണമായും  അധികൃതരുടെ നിയന്ത്രണത്തിലായി.   നിയന്ത്രണം ലംഘിച്ച 37 പേർക്കെതിരെ കേസെടുത്തു.  33 വാഹനങ്ങൾ പിടിച്ചെടുത്തു. കർണാടക–- കേരള അതിർത്തിയിലെ ചെർക്കള–- ജാൽസൂർ സംസ്ഥാന പാതയിലെ ഗ്വാളിമുഖയിൽ  മണ്ണ് ഇറക്കി അടച്ചു. ഇതോടെ എല്ലാ പാതകളും കർണാടക അടച്ചു. ദേലംപാടി കല്ലടക്ക പട്ടികജാതി കോളനിയിൽ റോഡ് തടഞ്ഞത് നീക്കാനെത്തിയ പൊലീസുമായി കോളനിവാസികൾ ഏറ്റുമുട്ടി. സംഘർഷത്തിൽ ആദൂർ എസ്ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക്  പരിക്കേറ്റു.   നിയന്ത്രണംമൂലം ഭക്ഷണത്തിന്‌ ബുദ്ധിമുട്ടുന്നവർക്ക്‌ വേണ്ടി പൊതുഅടുക്കള പലയിടങ്ങളിലും ആരംഭിച്ചു. എല്ലാ വാർഡുകളിലും ജാഗ്രതസമിതികൾ സജീവമായി.  ജില്ലയ്ക്ക് അകത്തും പുറത്തും നിയന്ത്രിത യാത്രയ്ക്കായി പാസ്–- പെർമിറ്റ് അനുവദിക്കാനും തീരുമാനിച്ചു. Read on deshabhimani.com

Related News