മുന്നേറി എൽഡിഎഫ്‌; 
മുടന്തി യുഡിഎഫ്‌



കാസർകോട്‌ അഞ്ച്‌ മണ്ഡലങ്ങളിൽ തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്‌, ഉദുമ എന്നിവ എൽഡിഎഫിന്റെയും കാസർകോട്‌, മഞ്ചേശ്വരം എന്നിവ യുഡിഎഫിന്റെയും കൈവശമാണ്‌. മൂന്നിടങ്ങളിലും എൽഡിഎഫ്‌ വിജയം സുനിശ്‌ചിതം.  തദ്ദേശഭരണ തെരഞ്ഞെടുപ്പ്‌ ഫലത്തിൽ ബഹുദൂരം മുന്നിലാണ്‌ എൽഡിഎഫ്‌. ജില്ലാ പഞ്ചായത്തും  നീലേശ്വരം, പരപ്പ, കാഞ്ഞങ്ങാട്‌, കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്തുകളും നീലേശ്വരം, കാഞ്ഞങ്ങാട്‌ നഗരസഭകളും  20 ഗ്രാമപഞ്ചായത്തുകളും കൈയടക്കിയ എൽഡിഎഫ്‌ വർധിത ആത്മവിശ്വാസത്തിലാണ്‌.  സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ പദ്ധതികൾ കരുത്താകുന്നു. മുന്നണി വിപുലീകരണത്തിലൂടെ  ബഹുജന അടിത്തറയും ശക്തമാക്കി. യുഡിഎഫിന്റെ രണ്ട്‌ മണ്ഡലങ്ങളിലും ശക്തമായ മുന്നേറ്റമാണ്‌ എൽഡിഎഫ്‌ നടത്തിയത്‌. ജ്വല്ലറി നിക്ഷേപ തട്ടിപ്പ്‌ കേസിൽ ജയിലിൽ കഴിഞ്ഞ എം സി ഖമറുദീൻ പ്രതിനിധീകരിക്കുന്ന മഞ്ചേശ്വരത്ത്‌ എട്ടിൽ നാല്‌ പഞ്ചായത്തും നേടിയ എൽഡിഎഫ്‌ തികഞ്ഞ വിജയപ്രതീക്ഷയിലാണ്‌. കാസർകോട്ടെ യുഡിഎഫ്‌കോട്ടകളിൽ അട്ടിമറി വിജയമാണ്‌ എൽഡിഎഫ്‌ നേടിയത്‌. തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിലും എൽഡിഎഫ്‌ ബഹുദൂരം മുന്നിലാണ്‌. Read on deshabhimani.com

Related News