സഹപാഠിക്ക് വീടൊരുക്കാൻ കുട്ടികളുടെ ദൗത്യം

സഹപാഠിക്ക് വീടൊരുക്കാൻ കുട്ടികൾ അച്ചാർ തയ്യാറാക്കുന്നു


തൃക്കരിപ്പൂർ സഹപാഠികൾക്ക് വീട് നിർമിക്കാൻ അച്ചാർ ചലഞ്ചുമായി ഇളമ്പച്ചി ചന്തുപ്പണിക്കർ സ്മാരക ഗവ.  ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ്  വിദ്യാർഥികൾ. സ്നേഹവീടിന്റെ നിർമാണത്തിൽ കുട്ടികൾ നടത്തുന്ന പ്രവർത്തനങ്ങൾ ഇതിനകം ശ്രദ്ധനേടി.  ഇളമ്പച്ചി ചന്തുപ്പണിക്കർ സ്മാരക ഗവ.  ഹയർസെക്കൻഡറി സ്കൂളിലെ സഹോദരങ്ങളായ വിദ്യാർഥികൾക്കാണ് സ്കൂൾ എൻഎസ് എസ്  യൂണിറ്റ് സ്നേഹവീട് നിർമിച്ചുനൽകുന്നത്.  ആക്രി ചലഞ്ച്, ബിരിയാണി ചലഞ്ച് എന്നിവയിലൂടെ നല്ലൊരു  തുക വിദ്യാർഥികൾ കണ്ടെത്തി. വീടിന്റെ അവസാനഘട്ട നിർമാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.  പതിനഞ്ച്‌ ലക്ഷം ചെലവ് വരുന്ന വീടിന്റെ നിർമാണത്തിനായി കുട്ടികൾ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്. ഏറ്റവും അവസാനം അച്ചാർ ചലഞ്ചുമായാണ് കുട്ടികൾ തുക കണ്ടെത്താൻ ശ്രമിക്കുന്നത്. പൊതുസമൂഹത്തിന്റെ പൂർണപിന്തുണയുമായി വിദ്യാർഥികൾ നടത്തുന്ന പ്രവർത്തനത്തിന് സ്കൂൾ അധ്യാപക രക്ഷാകർതൃസമിതിയുടെ എല്ലാവിധ പിന്തുണയുമുണ്ട്‌. Read on deshabhimani.com

Related News