4 വില്ലേജ് ഓഫീസുകൂടി 
സ്‌മാർട്ടായി

വെസ്‌റ്റ്‌ എളേരി സ്‌മാർട്ട്‌ വില്ലേജ് ഓഫീസ് റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു


കാസർകോട്‌ ജില്ലയിൽ വെസ്‌റ്റ്‌ എളേരി, പരപ്പ, പുല്ലൂർ, കുമ്പഡാജെ വില്ലേജ് ഓഫീസുകൾ കൂടി സ്‌മാർട്ടാകും.  നാല്‌ വില്ലേജ്‌ ഓഫീസുകളും റവന്യു മന്ത്രി കെ രാജൻ  ഉദ്‌ഘാടനം ചെയ്‌തു. സർക്കാർ അനുവദിച്ച 44 ലക്ഷം രൂപ ചെലവിലാണ്‌ ഓഫീസുകൾ നിർമിച്ചത്‌. വിശാലമായ ഓഫീസ്,  ഹെക്കൊഡ്‌ റൂം, ഓഫീസ് ഹാൾ, ഡൈനിങ് ഹാൾ,  വിശ്രമമുറി, ഹെൽപ് ഡെസ്‌ക്‌, ഇരിപ്പിടം, കുടിവെള്ളം, ജീവനക്കാർക്കും പൊതുജനങ്ങൾക്കും ശുചിമുറി  എന്നിവ ഓഫീസിലുണ്ട്‌.       വെസ്‌റ്റ്‌ എളേരിയിൽ എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. ഇ ചന്ദ്രശേഖരൻ എംഎൽഎ മുഖ്യാഥിതിയായി. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്, സി പി സുരേശൻ, മോളിക്കുട്ടി പോൾ, ബിന്ദു മുരളീധരൻ, ശാന്തികൃപ, കയനി ജനാർദനൻ, കെ പി സഹദേവൻ, പി വി മുരളി, ബിജു ഏലിയാസ്, ഷാജി വെള്ളാംകുന്നേൽ, ജാതിയിൽ അസിനാർ, ജെറ്റോ ജോസഫ് കെ ബി സുരേഷ്, ഒ എം മൈക്കിൾ എന്നിവർ സംസാരിച്ചു.  കലക്ടർ സ്വാഗത്‌ ആർ ഭണ്ഡാരി സ്വാഗതവും സബ് കലക്ടർ ഡി ആർ മേഘശ്രി നന്ദിയും പറഞ്ഞു.    പരപ്പയിൽ ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി,  വൈസ് പ്രസിഡന്റ് കെ ഭൂപേഷ്, പി വി ചന്ദ്രൻ, എ ആർ രാജു, ഭാസ്‌കരൻ അടിയോടി, കെ പി ബാലകൃഷ്ണൻ, താജുദീൻ,  ലക്ഷ്‌മണ ഭട്ട്, പി ടി നന്ദകുമാർ, വിജയൻ കോട്ടയ്‌ക്കൽ എന്നിവർ സംസാരിച്ചു. കലക്ടർ സ്വാഗത്‌ ആർ ഭണ്ഡാരി സ്വാഗതവും സബ് കലക്ടർ ഡി ആർ മേഘശ്രി നന്ദിയും പറഞ്ഞു.  പുല്ലൂരിൽ പുതിയ  കെട്ടിടവും ദുരിതാശ്വാസ അഭയകേന്ദ്രവും തുറന്നു. സി എച്ച് കുഞ്ഞമ്പു എംഎൽഎ അദ്ധ്യക്ഷനായി. രാജ്മോഹൻ ഉണ്ണിത്താൻ എംപി, ഇ ചന്ദ്രശേഖരൻ എംഎൽഎ എന്നിവർ മുഖ്യാഥിതിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ  മണികണ്ഠൻ,  പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ അരവിന്ദൻ, ദുരന്തനിവാരണ കമീഷണർ ഡോ. കെ കൗശികൻ എന്നിവർ സംസാരിച്ചു. കലക്ടർ സ്വാഗത്‌ ആർ ഭണ്ഡാരി സ്വാഗതവും സബ് കലക്ടർ ഡി ആർ മേഘശ്രി നന്ദിയും പറഞ്ഞു. ലോകബാങ്ക് സഹായത്തോടെ 3.8 കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായി നിർമിച്ച അഭയ കേന്ദ്രത്തിൽ ആയിരം പേരെ പാർപ്പിക്കാനാകും. പ്രകൃതിക്ഷോഭ കാലത്ത് ജനങ്ങളെ താൽകാലികമായി താമസിപ്പിക്കാവുന്ന കെട്ടിടം വിവാഹം പോലുളള ചടങ്ങിന്‌ വാടകയ്‌ക്ക്‌ നൽകും.     കുമ്പഡാജെയിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷനായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, കുമ്പഡാജെ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസളിഗെ, ജില്ലാ പഞ്ചായത്തംഗം ബി ഷൈലജ ഭട്ട്, കെ നളിനി, ഹരീഷ് ഗോസാഡ, ടി എൻ നമ്പ്യാർ, കെ വാരിജാക്ഷൻ, പ്രകാശ് കുമ്പഡാജെ, എം അബൂബക്കർ, എ ടി ചാക്കോ, അബ്ദുൾ റഹ്‌മാൻ ബാങ്കോട്, ദാമോദരൻ ബെള്ളിഗെ, മാത്യു പിണക്കാട്ട്, മുഹമ്മദ് സാലി, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, എം അനന്തൻ നമ്പ്യാർ, സണ്ണി അരമന, നാഷ്‌ണൽ അബ്ദുള്ള എന്നിവർ സംസാരിച്ചു.  കലക്ടർ സ്വാഗത്‌ ആർ ഭണ്ഡാരി സ്വാഗതവും ആർഡിഒ അതുൽ എസ് നാഥ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News