അതിഥി തൊഴിലാളികൾ മുങ്ങിയത്‌ 
നാട്ടിൽ പരിഭ്രാന്തിയുണ്ടാക്കി



വെള്ളരിക്കുണ്ട്     തൊഴിലുടമയോട് പറയാതെ അതിഥി തൊഴിലാളികൾ മുങ്ങിയത് പരിഭ്രാന്തി പടർത്തി. പരപ്പയിലെ കെട്ടിട നിര്‍മാണ കരാറുകാരൻ അഫ്സലിന്റെ കീഴിൽ കോൺക്രീറ്റ് ജോലിചെയ്യുന്ന വെസ്റ്റ് ബംഗാൾ സ്വദേശികളായ വിപുൽ റോയി, പൊദൊ റോയി എന്നിവരെയാണ് ഞായർ രാവിലെ ക്വാർട്ടേഴ്സിൽനിന്ന് കാണാതായത്.   12 തൊഴിലാളികൾ ഒന്നിച്ച് താമസിക്കവെ ഇവർ പരസ്പരം ബഹളംവച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം ഇവർ രണ്ടാളെയും മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെനിന്നാണ് ഇവരെ കാണാതായത്.  വെള്ളരിക്കുണ്ട് എസ്ഐ എം പി വിജയകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ വെളുപ്പിന് പരപ്പയിൽനിന്ന് ഓട്ടോറിക്ഷയിൽ കയറി റെയിൽവേ സ്റ്റേഷനിലെത്തിയതായി മനസ്സിലാക്കി.  കൂടുതൽ അന്വേഷണത്തിൽ  കരാറുകാരന്റെ മൂന്ന് കോൺക്രീറ്റ് കട്ടിങ്, മെറ്റൽ കട്ടിങ്‌ മെഷീനുകളുമായി രണ്ടുപേരും മുങ്ങിയതാണെന്ന് തെളിഞ്ഞു.   Read on deshabhimani.com

Related News