കെഎസ്ടിപി റോഡ്‌ പ്രശ്‌നം: 
ഡിവൈഎഫ്‌ഐ ധർണ നടത്തി

കെഎസ്ടിപി റോഡിലെ അപാകം പരിഹരിക്കണമെന്നാശ്യപ്പെട്ട് ഡിവൈഎഫ്ഐ ഉദുമ ബ്ലോക്ക് കമ്മിറ്റി ബേക്കൽ പാലത്തിന് സമീപം സംഘടിപ്പിച്ച ധർണ 
സിപിഐ എം ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ ഉദ്ഘാടനം ചെയ്യുന്നു


ഉദുമ കാസർകോട്- –-കാഞ്ഞങ്ങാട് തീരദേശ കെഎസ്ടിപി  റോഡിലെ പ്രശ്‌നങ്ങൾ പരിഹരിക്കണ വെന്നാശ്യപ്പെട്ട് ഡിവൈഎഫ്ഐ ഉദുമ ബ്ലോക്ക് കമ്മിറ്റി വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി.  അറ്റകുറ്റപണി ഉടൻ തീർക്കുക, തെരുവുവിളക്ക്‌ കത്തിക്കുക, ട്രാഫിക് സിഗ്നലും സീബ്രാ ലൈനും പുനഃസ്ഥാപിക്കുക, ബേക്കൽ പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ചെമ്മനാട്, ഉദുമ, ബേക്കൽ എന്നിവിടങ്ങളിൽ  പ്രതിഷേധ ധർണ സംഘടിപ്പിച്ചത്.   ചെമ്മനാട് ചന്ദ്രിഗിരി പാലത്തിന് സമീപം ധർണ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് പ്രസിഡന്റ് ബി വൈശാഖ് അധ്യക്ഷനായി. ശ്രീജിത്ത് സ്വാഗതം പറഞ്ഞു. ബേക്കൽ പാലത്തിന് സമീപം സിപിഐ എം  ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ ഉദ്ഘാടനം ചെയ്തു. രാജു പാക്കം അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എ വി ശിവപ്രസാദ് സംസാരിച്ചു. നാരായണൻ പനയാൽ സ്വാഗതം പറഞ്ഞു. ഉദുമയിൽ  ഉദുമ ബ്ലോക്ക് സെക്രട്ടറി സി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. രതീഷ് ബാര അധ്യക്ഷനായി. കിരൺ സ്വാഗതം പറഞ്ഞു.  Read on deshabhimani.com

Related News