ജിഎസ്‌ടിക്കുരുക്കിൽ പാൽ, കോഴി കർഷകർ



ചെറുവത്തൂർ ജിഎസ്‌ടി അഞ്ചുശതമാനം വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം കർഷകരെ ദുരിതത്തിലാക്കും. കോഴി, മീൻ, ക്ഷീര കർഷകർക്കാണ്‌ നികുതി വർധിക്കുന്നതോടെ വൻ തിരിച്ചടി നേരിടുക. നികുതി വർധിക്കുന്നതോടെ  കോഴിത്തീറ്റ, കാലിത്തീറ്റ, മീൻ തീറ്റ എന്നിവയുടെ വില കുതിച്ചുയരും.   നിലവിലെ സാഹചര്യത്തിൽ ചെറിയ ലാഭ വിഹിതത്തിൽ മാത്രം കൃഷിചെയ്യുന്ന കർഷകർക്കിത്‌ താങ്ങാൻ പറ്റില്ല. കോഴിഫാമും പശുഫാമും മീൻകൃഷിയുമെല്ലാം ജീവിത മാർഗമായി തെരഞ്ഞെടുത്ത നിരവധി പേരാണ്‌ ജില്ലയിലുള്ളത്‌. നികുതി വർധിക്കുന്നതോടെ പലരും ഈ രംഗം ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്‌.  കോഴി ഇറച്ചി 
വിലയും കൂടും തമിഴ്‌നാട്ടിൽ നിന്നുമുള്ള കോഴി കുഞ്ഞുങ്ങളെ വാങ്ങിയാണ്‌ കർഷകർ ഫാമിൽ വളർത്തുന്നത്‌. കുഞ്ഞുങ്ങളുടെ വില 35 രൂപ വരെയാണ്‌. ഫാമിൽ നാൽപത്‌ ദിവസമാണ്‌ കോഴികൾ പൂർണ വളർചയെത്താൻ ആവശ്യമായ ദിവസം.  മൂന്നുതരം തീറ്റകളാണ്‌ ഇവക്ക്‌ നൽകുക. 2,350, 2,310, 2,240 എന്നിങ്ങനെയാണ്‌ ഒരു ചാക്ക്‌ തീറ്റക്ക്‌ നിലവിൽ നൽകേണ്ടി വരുന്നത്‌. കോഴിയുടെ പരിപാലനത്തിനുള്ള മറ്റു ചിലവുകളും കഴിച്ചാൽ തുച്‌ഛമായ വരുമാനം മാത്രമാണ്‌  ലഭിക്കുന്നത്‌. നികുതി വർധിക്കുന്നതോടെ തീറ്റ വിലയും ഉയരുന്നതോടെ കർഷകർക്ക്‌ മുടക്കുമുതൽ പോലും ലഭിക്കാത്ത സ്ഥിതിയുണ്ടാകും. വിപണിയിൽ കോഴി ഇറച്ചി വില ക്രമാതീതമായി ഉയരുകയും ചെയ്യും. ഇത്‌ ജനങ്ങളെയും ബാധിക്കും. പാലും താങ്ങില്ല നിലവിൽ കാലിത്തീറ്റയുടെ പൊതുമാർക്കറ്റിലെ വില 1,420 രൂപയാണ്‌. മിക്ക ഫാമുകളും മിൽമ കാലിത്തീറ്റക്കൊപ്പെം മറ്റുകാലിത്തീറ്റയെയും ആശ്രയിക്കുന്നുണ്ട്‌. ഇതിന്റെ വിലയും വർധിക്കുന്നതോടെ കർഷകർ പ്രതിസന്ധിയിലാകും. മിൽമയുടെ കാലിത്തീറ്റ സബ്‌സിഡി കഴിച്ച്‌ 1,215 രൂപക്ക്‌ ലഭിക്കുന്നു എന്നതാണ്‌ ചെറുകിട കർഷകർക്കുള്ള ആശ്വാസം.  സൊസൈറ്റികളിൽ നിന്നും ഒരു ലിറ്റർ പാലിന്‌ ലഭിക്കുന്നത്‌ 39 രൂപയാണ്‌. നിലവിൽ ഉൽപാദന ചിലവ്‌ 40 രൂപയാകുമെന്ന്‌ കർഷകർ പറഞ്ഞു. തീറ്റയുടെ വില കൂടി വർധിച്ചാൽ ഈ മേഖലയിൽ വലിയ ആഘാതമുണ്ടാകും.    Read on deshabhimani.com

Related News